Wednesday, July 05, 2017 Last Updated 5 Min 18 Sec ago English Edition
Todays E paper
Wednesday 05 Jul 2017 07.37 AM

ദിലീപിനോടും നാദിര്‍ ഷായോടും പ്രത്യേകസംഘം ചോദിച്ചത് 120 ചോദ്യങ്ങള്‍ ; യുവനടിയെ ഉപദ്രവിച്ച കേസില്‍ 48 മണിക്കൂറിനുള്ളില്‍ അറസ്റ്റ്

uploads/news/2017/07/124680/dileep-nad.jpg

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിയെ ഉപദ്രവിച്ച കേസില്‍ 48 മണിക്കൂറിനുള്ളില്‍ അറസ്‌റ്റെന്ന് അന്വേഷണസംഘം. എന്നാല്‍ സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപണവിധേയനായ നടന്‍ ദിലീപിനെ പ്രതിയാക്കാനുള്ള തെളിവുകളൊന്നും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. കേസില്‍ പ്രാഥമികാന്വേഷണം രണ്ടു ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കാനാണ് ധാരണ.

2014ല്‍ തനിക്കു ദിലീപ് നല്‍കിയ ക്വട്ടേഷന്‍ അനുസരിച്ചാണു നടിയെ തട്ടിക്കൊണ്ടുപോയെന്നാണു കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി പോലീസിനോടു വെളിപ്പെടുത്തിയത്. എന്നാല്‍ ഇതു തെളിയിക്കാനുള്ള ഒന്നും അന്വേഷണസംഘത്തിനു ലഭിച്ചിട്ടില്ല.

2014ലെ ക്വട്ടേഷന്‍ എന്തിനുമൂന്നുവര്‍ഷം നീട്ടി എന്നതിനു കൃത്യമായ വിശദീകരണം സുനി നല്‍കിയിട്ടുമില്ല. 120 ചോദ്യങ്ങളാണ് ദിലീപിനോടും നാദിര്‍ ഷായോടും പ്രത്യേകസംഘം ചോദിച്ചത്. ഇതിനായുള്ള ചോദ്യാവലി തയാറാക്കിയത് ക്രൈം ബ്രാഞ്ച് ഐ.ജി: ദിനേന്ദ്ര കശ്യപായിരുന്നു.

അന്വേഷണവിവരം ചോരാതിരിക്കാന്‍ ഫാക്‌സ് മുഖാന്തിരം റിപ്പോര്‍ട്ട് അയച്ചാല്‍ മതിയെന്ന് ഡി.ജി.പി: ലോക്‌നാഥ് ബെഹ്‌റ പ്രത്യേകസംഘത്തിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസ് സംബന്ധിച്ച വിവരങ്ങള്‍ ഓരോ മണിക്കൂറും ഇടവിട്ട് ബെഹ്‌റ പരിശോധിക്കുന്നുണ്ട്. രാഷ്ട്രീയ ഇടപെടല്‍ ഈ കേസിലുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസന്വേഷണം വിലയിരുത്തുന്നതിന്റെ ഭാഗമായി അന്വേഷണസംഘത്തിലെ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്തെത്തി ഡി.ജി.പിയുമായി ചര്‍ച്ച നടത്തിയിരുന്നു.

കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപിനെ ഒഴിവാക്കിയിരുന്നില്ലെന്ന് എ.ഡി.ജി.പി: ബി. സന്ധ്യ ഡി.ജി.പി: ലോക്‌നാഥ് ബെഹ്‌റക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ദിലീപിനെ ചോദ്യം ചെയ്യുന്നതിനും മുമ്പും ശേഷവും എല്ലാ വിവരങ്ങളും ഫോണിലൂടെയും നേരിട്ടും അന്നത്തെ ഡി.ജി.പി: സെന്‍കുമാറിനെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യുന്നതിനു മുമ്പ് ആലുവാ പോലീസ് ക്ലബില്‍ പ്രത്യേക സംഘം യോഗം ചേര്‍ന്നു.

ഐ.ജിക്കു പുറമെ എസ്.പി: എ.വി. ജോര്‍ജും പങ്കെടുത്തു. തികച്ചും ശാസ്ത്രീയമായി മുന്നോട്ടു നീങ്ങിയ കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഐ.ജി. കശ്യപ് പോലീസ് ആസ്ഥാനത്ത് സെന്‍കുമാറിനെ നേരില്‍ കണ്ട് െകെമാറിയിരുന്നു. ഈ സാഹചര്യത്തില്‍ അന്വേഷണത്തില്‍ ഏകോപനമില്ലായിരുന്നുവെന്ന് പോലീസ് മേധാവി പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്ന് സന്ധ്യയുടെ റിപ്പോര്‍ട്ടിലുണ്ട്.

Ads by Google
TRENDING NOW