Wednesday, July 05, 2017 Last Updated 6 Min 34 Sec ago English Edition
Todays E paper
Wednesday 05 Jul 2017 07.28 AM

യുവനടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് വിവാഹം മുടക്കാനെന്ന് സംശയം ; പിന്നീട് ഇതുപയോഗിച്ച് ബ്‌ളാക്ക് മെയില്‍ ചെയ്യാന്‍ സുനി പദ്ധതിയിട്ടു

uploads/news/2017/07/124679/pulsor-suni.jpg

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ വാഹനത്തില്‍ നടിയുടെ ദൃശ്യങ്ങള്‍ എടുക്കുമ്പോള്‍ ചിരിക്കുന്ന മുഖവും വിവാഹമോതിരവും വ്യക്തമായി കാണണമെന്ന് ക്വട്ടേഷന്‍ നല്‍കിയയാള്‍ ആവശ്യപ്പെട്ടത് വിവാഹം മുടക്കാനാണോയെന്ന് സംശയം. ക്വട്ടേഷന്‍ കിട്ടിയ പ്രതി പള്‍സര്‍ സുനിക്ക് ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശം തന്നെ കിട്ടിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. നടിയുടെ മോശമായ അവസ്ഥയിലുള്ള ചിത്രങ്ങള്‍ ചിരിക്കുന്ന മുഖത്തോടെയും വിവാഹമോതിരം വ്യക്തമായി കാണത്തക്ക രീതിയിലും വേണമെന്നുമായിരുന്നു ആവശ്യം.

വിവാഹം മുടക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ പിന്നീട് ദൃശ്യം വെച്ച് നടിയെ ബ്‌ളാക്ക്‌മെയില്‍ ചെയ്തു പണം തട്ടാന്‍ സുനില്‍കുമാര്‍ സ്വന്തമായി തീരുമാനിക്കുകയും ചെയ്തിരുന്നതായി പോലീസ് കരുതുന്നു. ഇക്കാര്യങ്ങളെല്ലാം പോലീസ് പരിശോധിച്ചു വരികയാണ്. നടിയെ വാഹനത്തില്‍ പ്രതി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സുനില്‍ക്കുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെ പോലീസിന് കിട്ടിയിരുന്നു. അതിന്റെ വിശദാംശങ്ങള്‍ പിറ്റേന്ന് തന്നെ ഫോറന്‍സിക് വിദഗ്ദ്ധര്‍ പോലീസിന് നല്‍കുകയും ചെയ്തു. ഇപ്പോഴത്തെ അന്വേഷണം കുറ്റകൃത്യം ചെയ്യാന്‍ പ്രതികളെ ആരെങ്കിലും പ്രേരിപ്പിച്ചിട്ടുണ്ടോ ഗൂഡാലോചന നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താനാണ് പോലീസ് ഇപ്പോള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യമാധവന്റെ കാക്കനാട്ടുള്ള ഓണ്‍ലൈന്‍ ഷോപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു. കേസ് ചൂടുപിടിച്ചതോടെ സുനിയും കൂട്ടാളി വിജീഷും ചെന്നുവെന്ന് അവകാശപ്പടുന്ന സമയത്തുണ്ടായിരുന്ന പഴയ ജീവനക്കാരെ വരെ മാറ്റിയെന്നാണ് വിവരം. ഗൂഡാലോചന തെളിയിക്കുന്നതിനായി ഇപ്പോള്‍ ഇവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കന്നഡ നിര്‍മ്മാതാവ് നവീനുമായി ഭാവനയുടെ വിവാഹനിശ്ചയം നേരത്തേ നടന്നിരുന്നു. കേസില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കുമെന്നും വിവരമുണ്ട്. മൊഴിയിലെ വൈരുദ്ധ്യങ്ങളെ കുറിച്ചുള്ള സംശയം നീക്കുവാന്‍ വേണ്ടിയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

Ads by Google
TRENDING NOW