Wednesday, July 05, 2017 Last Updated 22 Min 52 Sec ago English Edition
Todays E paper
Wednesday 05 Jul 2017 01.29 AM

നഴ്‌സുമാരുടെ ശമ്പളം : ചര്‍ച്ച പരാജയം ; സമരം തുടരും

uploads/news/2017/07/124668/k4.jpg

തിരുവനന്തപുരം: ശമ്പളവര്‍ധന ആവശ്യപ്പെട്ട്‌ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നടത്തുന്ന സമരം തീര്‍ക്കാന്‍ തൊഴില്‍മന്ത്രി ടി.പി. രാമകൃഷ്‌ണന്‍ വിളിച്ച യോഗം പരാജയപ്പെട്ടു. വ്യവസായബന്ധ സമിതി പത്തിനു വീണ്ടും യോഗം ചേരും. ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷനുമായും യുണൈറ്റഡ്‌ നഴ്‌സസ്‌ അസോസിയേഷനുമായുമാണ്‌ ഇന്നലെ മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തിയത്‌.
പത്തിന്‌ വ്യവസായബന്ധ സമിതി ചേരാന്‍ തീരുമാനിച്ച നിലയ്‌ക്ക്‌ തിരുവനന്തപുരം, കാസര്‍ഗോഡ്‌ ജില്ലകളില്‍ ഐ.എന്‍.എ. എട്ടിനു നടത്താനിരുന്ന പണിമുടക്ക്‌ വേണ്ടെന്നുവച്ചു.
നിലവില്‍ നടത്തുന്ന സമരങ്ങള്‍ തുടരുമെന്ന്‌ ഇരുസംഘടനകളും അറിയിച്ചു. പത്തിനു മുന്‍പ്‌ ആശുപത്രി മാനേജുമെന്റുകളുമായും അംഗീകൃത ട്രേഡ്‌ യൂണിയനുകളുമായും തൊഴില്‍മന്ത്രി പ്രത്യേകം കൂടിക്കാഴ്‌ച നടത്തും. പത്തിനു നടക്കുന്ന വ്യവസായബന്ധ സമിതിയില്‍ എല്ലാ സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുക്കും.
സെക്രട്ടേറിയറ്റ്‌ പടിക്കല്‍ സത്യഗ്രഹവും കണ്ണൂര്‍ ജില്ലയിലെ പണിമുടക്കും തുടരാനാണു സംഘടനകളുടെ തീരുമാനം. പത്തിനു നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ പിറ്റേന്നു സമരം മറ്റു ജില്ലകളിലേക്കു വ്യാപിപ്പിക്കുമെന്നും ഐ.എന്‍.എ. ജനറല്‍ സെക്രട്ടറി മുഹമ്മദ്‌ ഷിഹാബ്‌ പറഞ്ഞു.
പത്തിലെ ചര്‍ച്ചയ്‌ക്കു മുന്നോടിയായി തങ്ങളുടെ പരാതി കേള്‍ക്കുക മാത്രമാണ്‌ ഇന്നലെ നടന്നതെന്ന്‌ യു.എന്‍.എ. സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ സിബി മുകേഷ്‌ പറഞ്ഞു.

ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടുത്തരുതെന്ന്‌ ഹൈക്കോടതി

കൊച്ചി: നഴ്‌സുമാരുടെ സമരം നടക്കുന്ന ആശുപത്രികളില്‍ ഡോക്‌ടര്‍മാരും രോഗികളും അടക്കമുള്ളവര്‍ക്ക്‌ പ്രവേശിക്കാനും പുറത്തിറങ്ങാനും തടസം പാടില്ലെന്നു ഹൈക്കോടതി.
സമരം സുഗമമായ പ്രവര്‍ത്തനം തടയുന്ന വിധത്തിലാകരുതെന്നും കോടതി പറഞ്ഞു. നഴ്‌സുമാരുടെ സമരത്തെത്തുടര്‍ന്ന്‌ പോലീസ്‌ സംരക്ഷണം ആവശ്യപ്പെട്ട്‌ കണ്ണൂരിലെ മൂന്ന്‌ ആശുപത്രികള്‍ നല്‍കിയ ഹര്‍ജികളിലാണ്‌ ഉത്തരവ്‌. തളിപ്പറമ്പ്‌ ലൂര്‍ദ്‌, കണ്ണൂര്‍ ധനലക്ഷ്‌മി, കണ്ണൂര്‍ കൊയിലി എന്നീ ആശുപത്രികളാണ്‌ നഴ്‌സുമാരുടെ സമരത്തിന്റെ പശ്‌ചാത്തലത്തില്‍ സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിച്ചത്‌.
സമരത്തിന്റെ ഭാഗമായി ആശുപത്രിയിലേക്കും പുറത്തേക്കുമുള്ള പ്രവേശനം തടയരുതെന്ന്‌ കോടതി ഉത്തരവിട്ടു. സേവന വേതന ചര്‍ച്ചകള്‍ തുടരുന്നതിന്‌ ഈ ഉത്തരവ്‌ തടസമല്ലെന്നും ചര്‍ച്ചകള്‍ തുടരാമെന്നും കോടതി വ്യക്‌തമാക്കി.

Ads by Google
Wednesday 05 Jul 2017 01.29 AM
YOU MAY BE INTERESTED
TRENDING NOW