Sunday, May 27, 2018 Last Updated 25 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 01.29 AM

ഉടമയുടെ ഹര്‍ജി ഹൈക്കോടതി തള്ളി: ലൗഡേല്‍ ഭൂമി സര്‍ക്കാരിന്‌ ഏറ്റെടുക്കാം

uploads/news/2017/07/124667/k3.jpg

കൊച്ചി: ഒഴിപ്പിക്കല്‍ നടപടിക്കെതിരേ മൂന്നാറിലെ ലൗ ഡേല്‍ റിസോര്‍ട്ട്‌ ഉടമ വി.വി. ജോര്‍ജ്‌ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. നഗരമധ്യത്തില്‍ റിസോര്‍ട്ട്‌ സ്‌ഥിതിചെയ്യുന്ന 22 സെന്റ്‌ സര്‍ക്കാര്‍ വകയാണെന്നും അതു സര്‍ക്കാരിന്‌ ഏറ്റെടുക്കാമെന്നും കോടതി വ്യക്‌തമാക്കി. കൈയേറ്റം ഒഴിപ്പിക്കാനുള്ള ദേവികുളം സബ്‌ കലക്‌ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഉത്തരവ്‌ ഹൈക്കോടതി ശരിവച്ചു.
കുത്തകപ്പാട്ട വ്യവസ്‌ഥ ലംഘിച്ച്‌ സര്‍ക്കാര്‍ ഭൂമി കൈമാറ്റംചെയ്യുകയും മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കുകയും ചെയ്‌തതിനെ തുടര്‍ന്നാണ്‌ മൂന്നാര്‍ കെ.ഡി.എച്ച്‌. വില്ലേജിലെ സര്‍വേ നമ്പര്‍ 62/10 സിയിലെ 22 സെന്റ്‌ സ്‌ഥലം ഏറ്റെടുക്കാന്‍ റവന്യുവകുപ്പ്‌ നടപടി സ്വീകരിച്ചത്‌. സര്‍ക്കാരിനു വേണ്ടി അഡിഷണല്‍ അഡ്വക്കേറ്റ്‌ ജനറല്‍ രഞ്‌ജിത്ത്‌ തമ്പാന്‍ ഹാജരായി.
സര്‍ക്കാര്‍ കുത്തകപ്പാട്ടത്തിന്‌ നല്‍കുന്ന ഭൂമികൈമാറ്റം ചെയ്‌താലോ പാട്ട വ്യവസ്‌ഥയ്‌ക്ക്‌ വിപരീതമായി മറ്റ്‌ ആവശ്യങ്ങള്‍ക്ക്‌ ഉപയോഗിച്ചാലോ സര്‍ക്കാരിന്‌ പാട്ടക്കരാര്‍ റദ്ദ്‌ ചെയ്‌ത്‌ ഭൂമി ഏറ്റെടുക്കാം.
ഈ നിയമത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ ദേവികുളം സബ്‌ കലക്‌ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഭൂമി ഏറ്റെടുക്കാന്‍ നടപടി സ്വീകരിച്ചത്‌.
ഈ റിസോര്‍ട്ടിന്‌ ഒഴിപ്പിക്കല്‍ നോട്ടീസ്‌ നല്‍കിയതിനു പിന്നാലെയാണ്‌ മൂന്നാറിലെ പ്രാദേശിക രാഷ്‌ട്രീയ നേതാക്കള്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയതും അദ്ദേഹം യോഗം വിളിച്ചതും. റിസോര്‍ട്ട്‌ ഉടമയും പരാതി നല്‍കിയിരുന്നു. കൈയേറ്റക്കാരുടെ പരാതിയില്‍ യോഗം ചേരുന്നതു ശരിയല്ലെന്നു സി.പി.ഐ. നിലപാടെടുത്തയോടെ വിവാദമായ യോഗത്തില്‍ റവന്യു മന്ത്രി പങ്കെടുത്തതുമില്ല. യോഗത്തില്‍ ശ്രീറാം വെങ്കിട്ടരാമനു നേരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Ads by Google
Wednesday 05 Jul 2017 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW