Wednesday, July 05, 2017 Last Updated 35 Min 58 Sec ago English Edition
Todays E paper
Wednesday 05 Jul 2017 01.25 AM

ശ്രീപത്മനാഭസ്വാമി ക്ഷേത്രം : 'ബി' നിലവറ തുറന്നാല്‍ വികാരം വ്രണപ്പെടില്ലെന്ന്‌ സുപ്രീം കോടതി

uploads/news/2017/07/124626/d3.jpg

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധിക്കുന്നതില്‍ തെറ്റില്ലെന്ന്‌ സുപ്രീം കോടതി. ഇത്തരം നടപടികള്‍ ആരുടെയും വികാരം വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വജ്രാഭരണങ്ങള്‍ കാണാതായ സംഭവവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ ജെ.എസ്‌. കേഹാറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച്‌ ബി നിലവറ തുറക്കണമെന്ന്‌ ആവശ്യപ്പെട്ടത്‌.
അതേസമയം തന്നെ ക്ഷേത്രത്തിന്റെ സുരക്ഷയ്‌ക്കായി പ്രത്യേകം സുരക്ഷാ സംഘത്തെ നിയമിക്കണമെന്നും ക്ഷേത്രത്തിന്റെ ദൈനംദിന വരവുചെലവു കണക്കുകള്‍ നിയന്ത്രിക്കാന്‍ ഫിനാന്‍സ്‌ കണ്‍ട്രോളറെ നിയമനിക്കണമെന്ന്‌ സംസ്‌ഥാന സര്‍ക്കാരിനോട്‌ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതു സംബന്ധിച്ച്‌ രണ്ടാഴ്‌ചയ്‌ക്കിടെ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നാണ്‌ കോടതി സംസ്‌ഥാന സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌.
ക്ഷേത്രത്തിലെ വജ്രാഭരണം നഷ്‌ടപ്പെട്ടത്‌ സംബന്ധിച്ചു പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ വീഴ്‌ചയുണ്ടായിട്ടുണ്ടെന്നും വജ്രാഭരണം കാണാതാതയിനെ കുറിച്ച്‌ സുപ്രീംകോടതി അന്വേഷണം നടത്തണമെന്നും അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്‌മണ്യം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അമിക്കസ്‌ക്യൂറിയുടെ ഈ ആവശ്യം തള്ളിയ കോടതി, പോലീസിന്റെ അന്വേഷണം തുടരട്ടെയെന്ന്‌ വ്യക്‌തമാക്കി.
നിലവറ തുറന്നില്ലെങ്കില്‍ അനാവശ്യ സംശയങ്ങള്‍ക്ക്‌ ഇടയാക്കുമെന്നു പറഞ്ഞ കോടതി, ഇതു സംബന്ധിച്ച അഭിപ്രായം ആരായാനായി അമിക്കസ്‌ ക്യൂറി, രാജകുടുംബത്തിന്റെ യോഗം വിളിച്ച്‌ ചേര്‍ത്ത്‌ മറുപടി ഉടന്‍ കോടതിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്‌.
എന്നാല്‍, നിലവറ തുറക്കുന്നത്‌ വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നാണ്‌ തിരുവിതാംകൂര്‍ രാജകുടുംബം കോടതിയെ അറിയിച്ചത്‌. വിഗ്രഹത്തിന്റേയും തൃക്കോവിലിന്റേയും പവിത്രതയെ ബാധിക്കുമെന്നതിനാലാണ്‌ നിലവറ ബി നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നതെന്നാണ്‌ രാജകുടുംബം പറയുന്നത്‌. ക്ഷേത്രത്തിലെ എ, സി നിലവറകള്‍ തുറന്ന്‌ അവക്കുള്ളിലെ സമ്പത്തിന്റെ കണക്കെടുപ്പ്‌ നടത്തിയിരുന്നു.
എന്നാല്‍, അമൂല്യമായ കൂടുതല്‍ സൂക്ഷിപ്പുകള്‍ ഉണ്ടെന്ന്‌ കരുതുന്ന ബി നിലവറ തുറക്കാനാവില്ലെന്നാണ്‌ രാജകുടുംബത്തിന്റെ നിലപാട്‌.

Ads by Google
Wednesday 05 Jul 2017 01.25 AM
YOU MAY BE INTERESTED
TRENDING NOW