Friday, November 24, 2017 Last Updated 19 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 01.25 AM

ദേശീയപാതകളുടെ പുനര്‍വിജ്‌ഞാപനം: തെറ്റില്ലെന്ന്‌ സുപ്രീം കോടതി

uploads/news/2017/07/124625/d2.jpg

ന്യൂഡല്‍ഹി: ദേശീയ പാതകളെ പുനര്‍വിജ്‌ഞാപനം ചെയ്യുന്നതില്‍ തെറ്റില്ലെന്ന്‌ സുപ്രീംകോടതി. ദേശീയ പാതയോരത്തെ മദ്യശാലകള്‍ക്ക്‌ ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ നിന്ന്‌ ഒഴിവാക്കാന്‍ പുനര്‍വിജ്‌ഞാപനം നടത്തിയ നടപടിയാണ്‌ സുപ്രീംകോടതി ശരിവച്ചത്‌. റോഡുകള്‍ പുനര്‍വിജ്‌ഞാപനം ചെയ്യുമ്പോള്‍ വിവേചനബുദ്ധി കാട്ടണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പാതയോരത്തെ മദ്യശാലകള്‍ നിരോധിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി മറികടക്കാന്‍ പഞ്ചാബ്‌ സര്‍ക്കാര്‍ റോഡുകള്‍ പുനര്‍വിജ്‌ഞാപനം ചെയ്‌തുവെന്ന്‌ ചൂണ്ടിക്കാട്ടി സര്‍ക്കാറിതര സംഘടനയായാ അറൈവ്‌ സേഫ്‌ സൊസൈറ്റി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
പഞ്ചാബ്‌ ഹരിയാന ഹൈക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ്‌ സംഘടന സുപ്രീം കോടതിയെ സമീപിച്ചത്‌.
കേസില്‍ ഈ മാസം 11ന്‌ വിശദമായി വിശദമായ വാദം കേള്‍ക്കും.
വാഹനമോടിക്കുന്നവര്‍ മദ്യപിച്ച്‌ അമിതവേഗത്തില്‍ പോകുന്നത്‌ തടയാനാണ്‌ ദേശീയ പാതയോരത്തെ മദ്യശാലകള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയതെന്നും നഗരങ്ങളില്‍ ഈ പ്രശ്‌നം ഉണ്ടാകുന്നില്ലെന്നും ചീഫ്‌ ജസ്‌റ്റിസ്‌ ജെ.എസ്‌ കേഹാര്‍ അധ്യക്ഷനായ ബെഞ്ച്‌ നിരീക്ഷിച്ചു.
ദേശീയ പാതയോരത്തെ 500 മീറ്റര്‍ ചുറ്റളവിലുള്ള മദ്യശാലകള്‍ക്കാണ്‌ സുപ്രീംകോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്‌. ദേശീയ പാത കടന്ന്‌ പോകുന്ന നഗരങ്ങളില്‍ ബാറുകള്‍ പൂട്ടേണ്ട സാഹചര്യമുണ്ടായി. ഇത്‌ ഒഴിവാക്കാനാണ്‌ പഞ്ചാബ്‌ സര്‍ക്കാര്‍ റോഡുകള്‍ ദേശീയപാതയല്ലാതാക്കി പുനര്‍വിജ്‌ഞാപനം ചെയ്‌തത്‌.
2016 ഡിസംബര്‍ 15ലെ കോടതിയുത്തരവ്‌ മറികടക്കാനാണ്‌ സര്‍ക്കാര്‍ റോഡുകള്‍ പുനര്‍വിജ്‌ഞാപനം ചെയ്യുന്നതെന്ന്‌ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഭരണകൂടത്തിന്റെ നടപടി സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം കോടതി തള്ളി.

Ads by Google
Wednesday 05 Jul 2017 01.25 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW