Wednesday, May 23, 2018 Last Updated 11 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 01.25 AM

പാചകവാതകവില സിലിണ്ടറിന്‌ 32 രൂപ കൂട്ടി; കേരളത്തെ ബാധിക്കില്ല

uploads/news/2017/07/124624/d1.jpg

ന്യൂഡല്‍ഹി: ജി.എസ്‌.ടി. പ്രാബല്യത്തിലായതോടെ ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ വിലയില്‍ വന്‍വര്‍ധന. സബ്‌സിഡിയുള്ള സിലിണ്ടറിനു 32 രൂപയാണ്‌ കൂടിയത്‌. ആറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനയാണിത്‌. എന്നാല്‍, കേരളത്തില്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക്‌ വിലകൂടില്ല. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകള്‍ക്ക്‌ സംസ്‌ഥാനത്ത്‌ ഏഴു ശതമാനം വിലകുറയും.
14.20 കിലോയുടെ സിലണ്ടറിനു ഡല്‍ഹിയില്‍ 446.65 രൂപയായിരുന്നു വിലയെങ്കില്‍ നിലവില്‍ അതു 477.46 രൂപയായി. കൊല്‍ക്കത്തയില്‍ 31.67 രൂപയുടെയും ചെെന്നെയില്‍ 31.41 രൂപയുടെയും വര്‍ധനയാണുള്ളത്‌. രാജ്യാന്തര വിപണിയില്‍ ഇന്ധനവില ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു 2011 ജൂണ്‍ 25 നു 50 രൂപ വര്‍ധിപ്പിച്ചത്‌. ഇതു മൂന്നിലൊന്നായി ഇടിഞ്ഞിട്ടും ഇതിന്റെ പ്രയോജനം ഉപയോക്‌താക്കള്‍ക്കു കിട്ടുന്നില്ല.
പരോക്ഷനികുതിയുടെ ഭാഗമായി മുമ്പു ഫാക്‌ടറിഗേറ്റ്‌ ഡ്യൂട്ടിയും വാണിജ്യനികുതിയും ഈടാക്കിയിരുന്നു. എല്‍.പി.ജിക്കു രാജ്യത്ത്‌ എക്‌െസെസ്‌ ഡ്യൂട്ടിയില്ലായിരുന്നു. ഡല്‍ഹിക്കു പുറമെ, ചണ്ഡീഗഡ്‌, ഹരിയാന, ജമ്മുകശ്‌മിര്‍, രാജസ്‌ഥാന്‍, തമിഴ്‌നാട്‌, ഉത്തര്‍പ്രദേശ്‌, പശ്‌ചിമ ബംഗാള്‍, ചില വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ വാറ്റും വില്‍പ്പന നികുതിയുമില്ലായിരുന്നു. എന്നാല്‍, മറ്റു സംസ്‌ഥാനങ്ങളില്‍ ഒരുശതമാനം മുതല്‍ അഞ്ചു ശതമാനം വരെ ചുങ്കം ചുമത്തിയിരുന്നു.
മൂന്നു ശതമാനം വാറ്റ്‌ ഏര്‍പ്പെടുത്തിയിരുന്ന മുംെബെയില്‍ 14.28 രൂപയുടെ വര്‍ധനയാണുള്ളത്‌.

Ads by Google
Wednesday 05 Jul 2017 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW