Wednesday, February 14, 2018 Last Updated 17 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 01.16 AM

യുദ്ധഭീഷണിയുമായി ചൈനീസ്‌ മാധ്യമങ്ങള്‍

uploads/news/2017/07/124608/in1.jpg

ബെയ്‌ജിങ്‌: "ചരിത്രം പഠിക്കുക" എന്ന ഉപദേശം സ്വീകരിച്ച്‌ സിക്കിം മേഖലയില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യ വിസമ്മതിക്കുന്നപക്ഷം യുദ്ധം അനിവാര്യമാകുമെന്നു ചൈനീസ്‌ മാധ്യമങ്ങള്‍. പ്രതിരോധ നിരീക്ഷകരെ ഉദ്ധരിച്ചാണ്‌ ചൈനാ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസ്‌ യുദ്ധഭീഷണി മുഴക്കുന്നത്‌.
സിക്കിം മേഖലയില്‍ ഇന്ത്യ-ചൈന-ഭൂട്ടാന്‍ അതിര്‍ത്തി സംഗമമായ ട്രൈ ജങ്‌ഷനിലെ ദോകാ ലായിലെ സംഘര്‍ഷാന്തരീക്ഷം മൂന്നാഴ്‌ച പിന്നിട്ടതോടെയാണ്‌ ഗ്ലോബല്‍ ടൈംസ്‌ ആക്രമണോത്സുകത കാട്ടുന്നത്‌.
ഈ മേഖലയില്‍ ചൈനീസ്‌ പട്ടാളം കടന്നുകയറി ഇന്ത്യയുടെ രണ്ട്‌ താല്‍ക്കാലിക ബങ്കറുകള്‍ തകര്‍ക്കുകയും റോഡ്‌ നിര്‍മാണത്തിനു തുനിയുകയുമാണ്‌. തടയാന്‍ ഇന്ത്യ കൂടുതല്‍ സൈന്യത്തെ അയച്ചതിനൊപ്പം അവരും സേനാവിന്യാസം ശക്‌തമാക്കി. തുടര്‍ന്ന്‌, 1962ലെ യുദ്ധത്തില്‍ തോറ്റ ചരിത്രം ഇന്ത്യ മറക്കരുതെന്ന പരാമര്‍ശത്തിലൂടെ ചൈന വാക്‌പോരിനും തുടക്കമിട്ടു.
ഈ പശ്‌ചാത്തലത്തിലാണ്‌ ഇന്ത്യ പിന്മാറിയില്ലെങ്കില്‍ "സൈനികമാര്‍ഗം" സ്വീകരിക്കാന്‍ ചൈന നിര്‍ബന്ധിതമാകുമെന്ന്‌ ഷാങ്‌ഹായ്‌ അക്കാഡമി ഓഫ്‌ സോഷ്യല്‍ സയന്‍സസിലെ ഗവേഷകന്‍ ഹു സിയോങ്ങിനെ ഉദ്ധരിച്ച്‌ ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട്‌. ചൈനയെ ഇന്ത്യ വലിയ ശത്രുവായാണു കണക്കാക്കുന്നതെങ്കിലും ഇന്ത്യ വളരെ പിന്നിലാണെന്നു ബോധ്യമുള്ള ചൈന അതു ഗൗരവമായി കാണുന്നില്ലെന്നു പ്രതിരോധ നിരീക്ഷകന്‍ സോങ്‌ ഷോങ്‌പിങ്ങിനെ ഉദ്ധരിച്ചും ഗ്ലോബല്‍ ടൈംസ്‌ പറയുന്നു.
ചൈനയെ അടക്കിനിര്‍ത്താന്‍ ശേഷിയുണ്ടെന്നു തെളിയിച്ച്‌ അമേരിക്കയുടെ മതിപ്പ്‌ പിടിച്ചുപറ്റാനാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യു.എസ്‌. സന്ദര്‍ശനവേളയില്‍ ഇന്ത്യ പ്രകോപനം സൃഷ്‌ടിച്ചതെന്നാണു സിയോങ്ങിന്റെ വ്യാഖ്യാനം.

Ads by Google
Wednesday 05 Jul 2017 01.16 AM
YOU MAY BE INTERESTED
TRENDING NOW