Monday, November 20, 2017 Last Updated 13 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 01.16 AM

ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക്‌ മിസൈലുമായി വീണ്ടും ഉത്തര കൊറിയന്‍ പ്രകോപനം

uploads/news/2017/07/124606/in3.jpg

സോള്‍(ദക്ഷിണ കൊറിയ): യു.എന്നിന്റെയും യു.എസ്‌. ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെയും എതിര്‍പ്പ്‌ അവഗണിച്ച്‌ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക്‌ മിസൈല്‍ പരീക്ഷണം വിജയമായിരുന്നെന്നും മിസൈല്‍ 930 കിലോമീറ്റര്‍ സഞ്ചരിച്ചതായും ഉത്തരകൊറിയ അവകാശപ്പെട്ടു.
ലോകത്തിന്റെ ഏതുഭാഗത്തും എത്താന്‍ കഴിയുന്നതാണ്‌ മിസൈലെന്നും ഉത്തരകൊറിയ അവകാശപ്പെട്ടു. ജപ്പാന്റെ തീരത്തിനടുത്ത്‌ പ്രത്യേക സാമ്പത്തിക മേഖലയിലാണ്‌ മിസൈല്‍ പതിച്ചതെന്നു റിപ്പോര്‍ട്ടുണ്ട്‌.
വാ സോങ്‌-14 മിസൈലിന്റെ പരീക്ഷണത്തിന്‌ ഉത്തരകൊറിയന്‍ നേതാവ്‌ കിം ജോങ്‌ ഉന്‍ സാക്ഷ്യം വഹിച്ചു. 2,500 കിലോമീറ്ററിനു മേല്‍ ഉയരത്തിലെത്തിയ മിസൈലിന്‌ പരമാവധി 2,700 കിലോമീറ്റര്‍ വരെ ദൂരപരിധിയുണ്ടെന്നും കണക്കാക്കപ്പെടുന്നു. വടക്കേ അമേരിക്കയിലെ അലാസ്‌ക വരെ എത്താന്‍ കഴിയുന്നതാണു മിസൈലെന്നു യു.എസ്‌. വിദഗ്‌ധര്‍ പറഞ്ഞു.

Ads by Google
Wednesday 05 Jul 2017 01.16 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW