Thursday, January 18, 2018 Last Updated 24 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 01.16 AM

പ്രധാനമന്ത്രി ഇസ്രയേലില്‍ : ചരിത്ര സന്ദര്‍ശനത്തിന്‌ രാജകീയ സ്വീകരണം

uploads/news/2017/07/124605/in2.jpg

ടെല്‍ അവീവ്‌: ചരിത്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേലിലെത്തി. രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്‌ രാജകീയ വരവേല്‍പ്പാണ്‌ ഇസ്രയേല്‍ ഒരുക്കിയിരുന്നത്‌.
ടെല്‍ അവീവിലെ ബെന്‍ഗൂറിയന്‍ വിമാനത്താവളത്തിലെത്തിയ മോഡിയെ പ്രോട്ടോക്കോള്‍ മറികടന്ന്‌ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നേരിട്ടെത്തി സ്വീകരിച്ചു. നെതന്യാഹു മന്ത്രിസഭ ഒന്നടങ്കം ചടങ്ങില്‍ സന്നിഹിതരായിരുന്നു.
മുന്‍പ്‌ യു.എസ്‌. പ്രസിഡന്റ്‌മാരെയും മാര്‍പാപ്പമാരെയും മാത്രമാണ്‌ ഇത്തരത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രിമാര്‍ നേരിട്ടെത്തി സ്വീകരിച്ചിരിക്കുന്നത്‌.ആപ്‌ കാ സ്വാഗത്‌ ഹേ, മേരേ ദോസ്‌ത്‌( പ്രിയ മിത്രമേ താങ്കള്‍ക്ക്‌ സ്വാഗതം) എന്ന്‌ ഹിന്ദിയില്‍ സ്വാഗതമോതിയാണ്‌ നെതന്യാഹു മോഡിയെ സ്വീകരിച്ചത്‌.
ഇവിടെയെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നു ഹീബ്രുവില്‍ മോഡിയും മറുപടി നല്‍കി. ഇന്ത്യയെ ഞങ്ങള്‍ സ്‌നേഹിക്കുന്നു എന്നു പറഞ്ഞ നെതന്യാഹു മോഡിയെ ലോകത്തെ ഏറ്റവും പ്രധാന നേതാവെന്നും വാഴ്‌ത്തി. നമുക്ക്‌ ഒരുമിച്ച്‌ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാനാകും. തുറന്ന കൈകളുമായാണ്‌ നിങ്ങളെ സ്വാഗതം ചെയ്യുന്നത്‌. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനായി ഞങ്ങള്‍ 70 വര്‍ഷമായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്നു തവണ ആലിംഗനം ചെയ്‌ത ഇരു നേതാക്കളും പ്രിയ സുഹൃത്തേ എന്ന്‌ അനവധി തവണ അഭിസംബോധനയും ചെയ്‌തു.
ഇന്ത്യാ-ഇസ്രയേല്‍ നയതന്ത്രബന്ധത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ചാണു പ്രധാനമന്ത്രിയുടെ ത്രിദിന ഇസ്രയേല്‍ സന്ദര്‍ശനം. മൂന്നുദിവസവും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു മോഡിയെ അനുഗമിക്കും. 1918 ല്‍ ഹൈഫാ നഗരം മോചിപ്പിക്കാനുള്ള ഏറ്റുമുട്ടലില്‍ മരിച്ച ഇന്ത്യന്‍ സൈനികര്‍ക്കു മോഡി ആദരാഞ്‌ജലി അര്‍പ്പിക്കും. നാലായിരത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഇസ്രയേലിലെ ആദ്യ ദിനം ലോകപ്രശസ്‌തമായ ഡാന്‍സിഗര്‍ പൂപ്പാടം സന്ദര്‍ശിക്കാനും പ്രധാനമന്ത്രി സമയം കണ്ടെത്തി.

Ads by Google
Wednesday 05 Jul 2017 01.16 AM
YOU MAY BE INTERESTED
TRENDING NOW