Wednesday, April 25, 2018 Last Updated 4 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 01.15 AM

വിദേശകള്ളപ്പണം: നവാസ്‌ ഷെരീഫിന്റെ മകനെ ആറാംതവണയും ചോദ്യംചെയ്‌തു

ഇസ്ലാമാബാദ്‌: വിദേശത്തെ കള്ളപ്പണം സംബന്ധിച്ച പാനമ രേഖ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്ന സംയുക്‌ത അന്വേഷണസംഘത്തിനു മുമ്പാകെ പാകിസ്‌താന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിന്റെ മൂത്തമകന്‍ ഹുസൈന്‍ നവാസ്‌ ആറാംതവണയും ഹാജരായി.
ലണ്ടനിലെ സമ്പന്നമേഖലയായ പാര്‍ക്ക്‌ ലെയ്‌നില്‍ നാലു വസതികള്‍ വാങ്ങിയതിലൂടെ ഷെരീഫ്‌ കുടുംബം കള്ളപ്പണം വെളുപ്പിച്ചെന്നാണ്‌ ആരോപണം. പാനമ രേഖകളിലെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തില്‍ കഴിഞ്ഞ മേയ്‌ അഞ്ചിനാണു പാക്‌ സുപ്രീം കോടതി ആറംഗ സംയുക്‌ത അന്വേഷണസംഘം രൂപീകരിച്ചത്‌.
നവാസ്‌ ഷെരീഫ്‌, അദ്ദേഹത്തിന്റെ മക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയവരെ അന്വേഷണസംഘം നേരത്തെയും ചോദ്യംചെയ്‌തിരുന്നു.
ഏതെങ്കിലുമൊരു അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാകുന്ന ആദ്യ പാക്‌ പ്രധാനമന്ത്രിയാണു ഷെരീഫ്‌. അതേസമയം, ഷെരീഫിന്റെ മകള്‍ മറിയം നവാസ്‌ ഇന്ന്‌ ആദ്യമായി അന്വേഷണസംഘത്തിനു മുന്നില്‍ ഹാജരാകും. ലണ്ടനില്‍ വസതി വാങ്ങിയത്‌ അനധികൃതമായല്ലെന്നും പിതാവിന്റെ ഗള്‍ഫ്‌ നിക്ഷേപം ഉപയോഗിച്ചാണെന്നുമാണു നവാസ്‌ ഷെരീഫിന്റെ നിലപാട്‌.
എന്നാല്‍, ഈമാസം പത്തോടെ അന്വേഷണസംഘം സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനെ ആശ്രയിച്ചാകും അദ്ദേഹത്തിന്റെ രാഷ്‌ട്രീയഭാവി.

Ads by Google
Wednesday 05 Jul 2017 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW