Tuesday, April 24, 2018 Last Updated 6 Min 16 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 01.11 AM

ബസിലെ പരസ്യചുംബനം വീഡിയോയില്‍; ബി.ജെ.പി. നേതാവിനെതിരെ ബലാത്സംഗക്കേസ്

uploads/news/2017/07/124596/bjp-mp.jpg

മുബൈ: ബസിനുള്ളില്‍ പരസ്യമായി ചുംബിച്ച ബി.ജെ.പി. പ്രദേശിക നേതാവിനെതിരേ യുവതി പോലീസില്‍ പരാതി നല്‍കി. യുവതിയെ ചുംബിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. ദൃശ്യത്തിലുള്ള രവീന്ദ്ര ബാവന്താഡെക്ക് എതിരെ യുവതി ബലാത്സംഗക്കേസ് നല്‍കിയിട്ടുണ്ട്.

മഹാരാഷ്‌ട്രയിലെ ഗട്‌ചിരോലി ജില്ലയിലെ ചന്ദ്രാപൂരിലാണ്‌ സംഭവം. ബസിനുള്ളിലെ ചുംബന വീഡിയോ യുട്യൂബില്‍ വൈറലായതാണ്‌ സംഭവങ്ങളുടെ തുടക്കം. വീഡിയോ ചൂടുള്ള ചര്‍ച്ചയായതോടെ ബി.ജെ.പി. നേതാവ്‌ രവീന്ദ്ര ബവന്തടെയ്‌ക്കെതിരേ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ബസിലിലെ സി.സി. ടിവി ദൃശ്യങ്ങളാണ്‌ പുറത്തായത്‌. സ്‌ത്രീയും പുരുഷനും പരസ്‌പര സമ്മതത്തോടെ ചുംബിക്കുന്ന ദൃശ്യങ്ങളാണ്‌ വീഡിയോയില്‍ ആദ്യമുള്ളത്‌.

എന്നാല്‍ പിന്നീട്‌ സ്‌ത്രീക്കു മേല്‍ ബലം പ്രയോഗിക്കുന്നതും ദൃശ്യങ്ങളിലുണ്ട്‌. മറ്റു യാത്രക്കാരെയും ദൃശ്യങ്ങളില്‍ കാണാം.
വീഡിയോ വൈറലായതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. ബവന്തടെ തനിക്ക്‌ ജോലി വാഗ്‌ദാനവും വിവാഹം കഴിക്കാമെന്ന ഉറപ്പും നല്‍കിയിരുന്നുവെന്നാണു യുവതി പരാതിയില്‍ പറയുന്നത്‌.

Ads by Google
Wednesday 05 Jul 2017 01.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW