Tuesday, November 21, 2017 Last Updated 44 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 01.11 AM

ബ്ലേഡ്‌ മാഫിയയുടെ ഭീഷണി: വീട്ടമ്മ ആത്മഹത്യ ചെയ്‌തു

uploads/news/2017/07/124595/c3.jpg

മുതുകുളം(ഹരിപ്പാട്‌): ബ്ലേഡ്‌ മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന്‌ വീട്ടമ്മ ആത്മഹത്യ ചെയ്‌തു. ആറാട്ടുപുഴ നാലാം വാര്‍ഡില്‍ പുതിയവിള കാട്ടില്‍ തെക്കതില്‍ ഭുവദാസന്റെ ഭാര്യ രാധാമണി(48)യാണ്‌ ആത്മഹത്യ ചെയ്‌ത്. കഴിഞ്ഞ ദിവസം രാത്രി ഏഴു മണിയോടെയാണ്‌ വീട്ടിലെ മുറിയ്‌ക്കുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്‌.
സംഭവ സമയത്ത്‌ രാധാമണിയും മക്കളായ ആര്യയും ആദിത്യയുമാണാണ്‌ വീട്ടില്‍ ഉണ്ടായിരുന്നത്‌. ഭര്‍ത്താവ്‌ കരുനാഗപ്പള്ളിയിലെ ഒരു ഹോട്ടലില്‍ ജീവനക്കാരനാണ്‌. ഇത്‌ സംബന്ധിച്ച്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.
പരാതിയില്‍ പറയുന്നതിങ്ങനെ: വൈകിട്ട്‌ നാലു മണിയോടെ ഇവര്‍ വീട്ടുമുറ്റത്ത്‌ നില്‍ക്കുമ്പോള്‍ പണം നല്‍കിയ നാലോളം പേര്‍ വീട്ടിലെത്തി പലിശപ്പണം ആവശ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്‌തു. കുടുംബം വിറ്റും പണം വാങ്ങുമെന്നും ഇവരെ ജയിലില്‍ അടയ്‌ക്കുമെന്നും ഭീഷണിപ്പെടുത്തി. മാനസിക പീഡനവും ഭീഷണിയും തുടര്‍ന്നപ്പോള്‍ രാധാമണി മുറിയില്‍ കയറി വാതില്‍ അടയ്‌ക്കുകയായിരുന്നു. ഇറങ്ങി വരണണെമെന്നും രണ്ടിലൊന്നറിയാടെ പോകില്ലെന്നും പറഞ്ഞ്‌ മുറിയുടെ വാതിലില്‍ ഇടിച്ച്‌ ഇവര്‍ വീണ്ടും ഭീഷണി തുടര്‍ന്നു. ശബ്‌ദം കേട്ട്‌ അയല്‍ക്കാരും സമീപത്തെ കടയിലെ ആളുകളും എത്തിയതോടെ ഇവര്‍ സ്‌ഥലം വിടുകയായിരുന്നു. പിന്നീടും കതക്‌ തുറക്കാതെ വന്നപ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന്‌ കതക്‌ തള്ളിതുറന്ന്‌ അകത്ത്‌ കയറിയപ്പോള്‍ തൂങ്ങി നില്‍ക്കുന്നതാണ്‌ കണ്ടത്‌. തുടര്‍ന്ന്‌ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കായംകുളം സി.ഐ: കെ.സദന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Ads by Google
Wednesday 05 Jul 2017 01.11 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW