Thursday, November 23, 2017 Last Updated 58 Min 4 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 01.11 AM

നായാട്ടുസംഘാംഗം വെടിയേറ്റ്‌ മരിച്ച കേസ്‌: പ്രതികള്‍ പോലീസ്‌ വലയില്‍

uploads/news/2017/07/124594/c9.jpg

വണ്ടിപ്പെരിയാര്‍: നായാട്ടു സംഘാംഗം വെടിയേറ്റു മരിച്ച സംഭവത്തില്‍ ഏലത്തോട്ടം ഉടമ കാരക്കാട്ടില്‍ മാത്തച്ചന്‍, സഹായി എന്നിവര്‍ പോലീസിന്റെ വലയില്‍. ഇരുവരെയും ഇന്ന്‌ അറസ്‌റ്റ്‌ ചെയ്യുമെന്നാണ്‌ സൂചന.
സംഭവത്തില്‍ മാത്തച്ചനെ ഒന്നാം പ്രതിയായും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാളെ രണ്ടാം പ്രതിയായും പോലീസ്‌ കേസെടുത്തിട്ടുണ്ട്‌. 55-ാം മൈല്‍ രാജമുടി കല്ലുമടയില്‍ ഷാജി(48) യെ തിങ്കളാഴ്‌ച രാവിലെയാണ്‌ വെടിയേറ്റ്‌ മരിച്ച നിലയില്‍ മാത്തച്ചന്റെ ഏലത്തോട്ടത്തില്‍ കണ്ടെത്തിയത്‌.
നായാട്ടിനിടെ സംഘത്തില്‍പെട്ടവരുടെ തോക്കില്‍നിന്ന്‌ അബദ്ധത്തില്‍ വെടിയേറ്റതാവാമെന്ന നിഗമനത്തിലാണ്‌ പോലിസ്‌. സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ്‌ അന്വേഷിച്ചുവരികയാണ്‌.ഷാജിയുടെ നെഞ്ചിനു മുകളിലാണ്‌ വെടിയേറ്റത്‌. തിരയുടെ ചീളുകള്‍ തെറിച്ച്‌ നെഞ്ചിലും മുഖത്തും മുറിവേറ്റിരുന്നു.
മൃതദേഹം കിടന്ന സ്‌ഥലത്ത്‌ ഫോറന്‍സിക്‌ വിദഗ്‌ധര്‍ പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. മൃതദേഹം കിടന്നിരുന്ന സ്‌ഥലത്തു നിന്ന്‌ ഒരു കിലോമീറ്റര്‍ അകലെ തോടിനോടു ചേര്‍ന്നുള്ള മരക്കൊമ്പില്‍ ചോരക്കറ പുരണ്ട തോര്‍ത്ത്‌ കണ്ടെത്തിയിരുന്നു.
ഷാജിയുടെ മൃതദേഹത്തിനു സമീപത്തുനിന്നു കണ്ടെടുത്ത നാടന്‍ തോക്കും ബാലിസ്‌റ്റിക്‌ വിദഗ്‌ധര്‍ പരിശോധിച്ചു. ലൈസന്‍സില്ലാത്ത നാടന്‍ തോക്കാണിതെന്നു കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Ads by Google
Wednesday 05 Jul 2017 01.11 AM
YOU MAY BE INTERESTED
TRENDING NOW