Tuesday, September 26, 2017 Last Updated 9 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 01.08 AM

സ്വര്‍ണത്തിന്റെ 3% നികുതി : കള്ളക്കടത്തും വെട്ടിപ്പും കൂടും

മുംബൈ: സ്വര്‍ണത്തിന്റെ നികുതി വര്‍ധിച്ചതോടെ കള്ളക്കടത്തും നികുതി വെട്ടിപ്പും കൂടുമെന്ന്‌ ആശങ്ക. ചരക്ക്‌ സേവന നികുതി നിലവില്‍ വന്നതോടെ സ്വര്‍ണത്തിന്റെ നികുതി മൂന്ന്‌ ശതമാനമായി. നേരത്തെ ഇത്‌ 1.2 ശതമാനമായിരുന്നു.
ഇതുകൂടാതെ ജി.എസ്‌.ടിയില്‍ സ്വര്‍ണാഭരണങ്ങള്‍ക്കു പണിക്കൂലിയുടെ അഞ്ച്‌ ശതമാനം കൂടി നികുതി നല്‍കണം.
സുരക്ഷിത നിക്ഷേപമെന്നു കരുതി ആളുകള്‍ സമ്പാദ്യം സ്വര്‍ണമായി സൂക്ഷിക്കുകയായിരുന്നു പതിവ്‌. എന്നാല്‍ പുതിയ നടപടിയോടെ സുരക്ഷിത നിക്ഷേപമെന്ന സ്വര്‍ണത്തിന്റെ ഖ്യാതി നഷ്‌ടപ്പെടുമെന്ന ഭീതിയിലാണു വ്യാപാരികള്‍.
"മൂന്നു ശതമാനം നികുതി വളരെയധികമാണ്‌, രസീതുകള്‍ ഇല്ലാതെ വാങ്ങാന്‍ ഞാന്‍ താല്‍പ്പര്യപ്പെടുന്നു"വെന്നാണ്‌ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ കമ്പോളങ്ങളിലൊന്നായ മുംബൈയിലെ സവേരി ബസാറില്‍ ഒരു ഉപയോക്‌താവ്‌ പറഞ്ഞത്‌. ജി.എസ്‌.ടിയില്‍ പെടാത്ത ചെറിയ കടകള്‍ രസീത്‌ ഇല്ലാതെ തന്നെ സ്വര്‍ണം വില്‍ക്കും.
എന്നാല്‍ നിയമങ്ങള്‍ പാലിക്കുന്ന വലിയ കടകളെ സംബന്ധിച്ച്‌ ഇത്‌ കടുത്ത തിരിച്ചടിയാകുമെന്നാണ്‌ വ്യാപാരികള്‍ പറയുന്നത്‌.
ഒരു ശതമാനം നികുതി ലാഭിക്കാനായി ജി.എസ്‌.ടിക്കു മുമ്പുതന്നെ ചിലര്‍ സ്വര്‍ണം വാങ്ങി. അതും രസീതുകള്‍ ഇല്ലാതെ തന്നെ. ആ നിലയ്‌ക്ക്‌ മൂന്ന്‌ ശതമാനം നികുതിയാകുമ്പോള്‍ നികുതി വെട്ടിപ്പിനായി ചെറിയ കടകളെയാകും ഉപയോക്‌താക്കള്‍ സമീപിക്കുക.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ കമ്പോളമായ ഇന്ത്യക്ക്‌ ഇതു കനത്ത തിരിച്ചടിയാണ്‌.
2013 ഓഗസ്‌റ്റില്‍ രാജ്യം സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 10 ശതമാനമായി ഉയര്‍ത്തിയതോടെ കള്ളക്കടത്ത്‌ വര്‍ധിച്ചിരുന്നു. രാജ്യത്തിന്റെ കറണ്ട്‌ അക്കൗണ്ട്‌ കമ്മി കുറയ്‌ക്കുന്നതിനാണ്‌ അന്ന്‌ തീരുവ വര്‍ധിപ്പിച്ചത്‌.
നിയമപരമായി രാജ്യത്ത്‌ ഒരു വര്‍ഷം 800 ടണ്‍ സ്വര്‍ണമാണെത്തുന്നത്‌. കുറഞ്ഞ ഇറക്കുമതി തീരുവ നല്‍കിയാല്‍ നിയമപരമായ ഇറക്കുമതി വര്‍ധിക്കുകയും നികുതി വരുമാനം വര്‍ധിക്കുകയും ചെയ്യും.

Ads by Google
Advertisement
Wednesday 05 Jul 2017 01.08 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW