Wednesday, July 05, 2017 Last Updated 23 Min 33 Sec ago English Edition
Todays E paper
Wednesday 05 Jul 2017 01.08 AM

വിപണികളില്‍ തളര്‍ച്ച

uploads/news/2017/07/124589/f1.jpg

മുംെബെ: കഴിഞ്ഞ ദിവസത്തെ നേട്ടം ആവര്‍ത്തിക്കാനാകാതെ വിപണികള്‍ താഴ്‌ന്നു. സെന്‍സെക്‌സ്‌ 11.83 പോയിന്റ്‌ കുറഞ്ഞ്‌ 31,209.78ലും നിഫ്‌റ്റി 1.70 പോയിന്റ്‌ കുറഞ്ഞ്‌ 9,613.30ലുമാണ്‌ ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്‌. ജി.എസ്‌.ടി. പ്രഭാവത്തില്‍ വിപണികള്‍ ഇന്നലെ മികച്ച പ്രകടനം നടത്തിയിരുന്നു.
തുടക്കത്തില്‍ വിപണികള്‍ നേട്ടത്തിലായിരുന്നെങ്കിലും വ്യാപാരത്തിന്റെ അവസാനത്തോടെ പിന്നിലായി. രാജ്യന്തര വിപണികളുടെ മോശം പ്രകടനങ്ങളും രാഷ്‌ട്രീയ അനിശ്‌ചിതത്വവുമാണ്‌ വിപണികളെ തളര്‍ത്തിയത്‌.
ജി-20 ഉച്ചകോടി അടുത്തയാഴ്‌ച നടക്കാനിരിക്കേ ഉത്തരകൊറിയ മിെസെല്‍ പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ചത്‌ നിക്ഷേപകരെ ആശങ്കയിലാഴ്‌ത്തി. എങ്കിലും പ്രാദേശിക വിപണികള്‍ വന്‍നഷ്‌ടത്തിലേക്ക്‌ പോകാതിരുന്നത്‌ വിപണികള്‍ക്ക്‌ പ്രതീക്ഷ നല്‍കുന്നു.
നിക്ഷേപകര്‍ വിപണിയില്‍നിന്ന്‌ ലാഭമെടുത്തതാണ്‌ വിപണികളുടെ സ്‌ഥിതി പരുങ്ങലിലാക്കിയത്‌. ജി.എസ്‌.ടി. നടപ്പായതോടെ രാജ്യം മികച്ച പുരോഗതി നേടുമെന്നാണ്‌ മിക്ക റേറ്റിങ്‌ ഏജന്‍സികളും വിലയിരുത്തുന്നത്‌. അതിനാല്‍ വരുംദിനങ്ങളില്‍ വിപണി ഉണരുമെന്നാണ്‌ വിദഗ്‌ധരുടെ വിലയിരുത്തല്‍.
ആക്‌സിസ്‌ ബാങ്ക്‌, ഹീറോ മോട്ടോകോര്‍പ്‌ തുടങ്ങിയ ഓഹരികളാണ്‌ ഇന്നലെ വിപണിയില്‍ നിറം മങ്ങിയത്‌. ഡോ.റെഡ്‌ഡീസ്‌ ലാബ്‌, സപ്ലൗ ലുപിന്‍, കോള്‍ ഇന്ത്യ, എയര്‍ടെല്‍ തുടങ്ങിയവരും പിന്നിലായി.

Ads by Google
Wednesday 05 Jul 2017 01.08 AM
YOU MAY BE INTERESTED
TRENDING NOW