Wednesday, July 05, 2017 Last Updated 6 Min 53 Sec ago English Edition
Todays E paper
Wednesday 05 Jul 2017 01.03 AM

നാലമ്പല ദര്‍ശനത്തിന്‌ വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും

uploads/news/2017/07/124574/re5.jpg

രാമപുരം: 16 മുതല്‍ ആരംഭിക്കുന്ന നാലമ്പല ദര്‍ശന തീര്‍ത്ഥാടനത്തിന്‌ എത്തുന്ന മുഴുവന്‍ ഭക്‌തജനങ്ങള്‍ക്കും സുഗമമായ ദര്‍ശന സൗകര്യം ഒരുക്കുന്നതിന്‌ വേണ്ടി നാല്‌ ക്ഷേത്രങ്ങളിലും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നാലമ്പലങ്ങളിലെ ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചു. മഴക്കാലമായതിനാല്‍ ഭക്‌തജനങ്ങള്‍ ക്ഷേത്രത്തിലേയ്‌ക്ക് പ്രവേശിക്കുന്ന പ്രദേശം മുഴുവന്‍ പന്തല്‍ സംവിധാനം ഒരുക്കുവാനും ക്യൂ നില്‍ക്കുന്നതിന്‌ ബാരിക്കോഡുകള്‍ തയ്യാറാക്കുവാനും, താമസം കൂടാതെ പ്രസാദം കൊടുക്കുന്നതിനും, വാഹന പാര്‍ക്കിങ്ങിന്‌ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുവാനും യോഗത്തില്‍ തീരുമാനിച്ചു. ഈവര്‍ഷം ഭക്‌തജന തിരക്ക്‌ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ വേളന്റിയേഴ്‌സിനെ നിയോഗിക്കും. യോഗത്തില്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരി കൊണ്ടമറുക്‌ ഇല്ലം അദ്ധ്യക്ഷത വഹിച്ചു. അഡ്വ. എ.ആര്‍. ബുദ്ധന്‍ അമനകര മന ഉദ്‌ഘാടനം ചെയ്‌തു. മനോജ്‌ കുമാര്‍ മറ്റക്കാട്ട്‌, രാജപ്പന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, രഘു കുന്നൂര്‍ മന, രമേശന്‍, രാമന്‍ നമ്പൂതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Wednesday 05 Jul 2017 01.03 AM
YOU MAY BE INTERESTED
TRENDING NOW