Saturday, February 17, 2018 Last Updated 53 Min 27 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 12.04 AM

ഭാഗ്യം കൊണ്ടുവരാന്‍ ഒല്ലി

uploads/news/2017/07/124483/8.jpg

ഭുവനേശ്വര്‍: ഒഡീഷയിലെ ഭുവനേശ്വറില്‍ ഇന്നു തുടങ്ങുന്ന 22-ാമത്‌ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യ ചിഹ്നം 'ഒല്ലി' എന്നു പേരിട്ടിരിക്കുന്ന ഒലിവ്‌ റിഡ്‌ലി ഇനത്തില്‍പ്പെട്ട കടലാമയാണ്‌.
'ഒല്ലി എന്ന പോരാളി' എന്നാണു ഭാഗ്യ ചിഹ്നത്തിന്റെ മുഴുവന്‍ പേര്‌. ഒല്ലിയുടെ ഒഡീഷയുടെ നിരത്തുകളിലൂടെയുള്ള പര്യടനം വമ്പന്‍ വിജയമായിരുന്നു.
പച്ചനിറത്തിലുള്ള കൈയും കാലും തലയും വാലുമായി കായിക താരങ്ങളെയും അതിഥികളെയും സ്വീകരിക്കുന്ന തിരക്കിലാണ്‌ ഒല്ലി. ഒഡീഷയിലെ ഗാഹിര്‍മാത കടല്‍ത്തീരത്താണ്‌ ഒലിവ്‌ റിഡ്‌ലി ആമകള്‍ കൂട്ടമായി മുട്ടയിടുന്നത്‌.
ഇതുകൂടാതെ ഋഷികുല്യ, ദേവി നദികളുടെ അഴിമുഖത്തും ഈ ആമകള്‍ മുട്ടയിടാനെത്തും. വംശനാശ ഭീഷണി മൂലം റെഡ്‌ ഡാറ്റാ ബുക്കില്‍ ഇടംപിടിച്ച ഇനമാണ്‌ ഒലിവ്‌ റിഡ്‌ലി ആമകള്‍.
ശാന്ത സമുദ്രത്തിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ചൂടു കൂടിയ ഭാഗത്താണ്‌ ഇവയെ കൂടുതലായും കണ്ടുവരുന്നത്‌.
പസഫിക്‌ റിഡ്‌ലി എന്ന പേരും ഒലിവ്‌ റിഡ്‌ലി ആമകള്‍ക്കുണ്ട്‌. ശ്രീലങ്കന്‍ തീരത്തുനിന്ന്‌ കിലോമീറ്ററുകള്‍ താണ്ടിയാണു മിക്ക ആമകളും മുട്ടയിടാനായി ഗാഹിര്‍മാതയിലെത്തുന്നത്‌.
മാര്‍ച്ചില്‍ ആറു ലക്ഷം കടലാമകളെത്തിയെന്നാണു കണക്കുകള്‍. 2001 ല്‍ 7.4 ലക്ഷവും 2000 ത്തില്‍ 7.1 ലക്ഷവുമാണ്‌ ഇവിടെ വന്നു മുട്ടയിട്ടത്‌. ഈ കടലാമകളെ സംരക്ഷിക്കാന്‍ ഗാഹിര്‍മാതാ മറൈന്‍ സാഞ്ചുറിയും പ്രവര്‍ത്തിക്കുന്നുണ്ട്‌.

Ads by Google
Wednesday 05 Jul 2017 12.04 AM
YOU MAY BE INTERESTED
TRENDING NOW