Friday, January 19, 2018 Last Updated 43 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 12.04 AM

യൂത്ത്‌ ബാസ്‌കറ്റ്‌ കേരളം ക്വാര്‍ട്ടറില്‍

uploads/news/2017/07/124482/7.jpg

ഹൈദരാബാദ്‌: ദേശീയ യൂത്ത്‌ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളാ ടീമുകളുടെ മികച്ച പ്രകടനം തുടരുന്നു. കേരളത്തിന്റെ ആണ്‍കുട്ടികള്‍ ഗ്രൂപ്പ്‌ എയില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കി.
കര്‍ണാടകയെ 75-45 എന്ന്‌ സ്‌കോറിനാണു കേരളം തോല്‍പ്പിച്ചത്‌. കര്‍ണാടക, രാജസ്‌ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ്‌, മഹാരാഷ്‌ട്ര എന്നിവരും ക്വാര്‍ട്ടര്‍ ഉറപ്പാക്കി. കേരളവും രാജസ്‌ഥാനും തമ്മില്‍ നടക്കുന്ന മത്സരത്തോടെ ഗ്രൂപ്പ്‌ ജേതാക്കളെ അറിയാം. കേരളത്തിനു വേണ്ടി ജെറോം പ്രിന്‍സ്‌ 23 പോയിന്റും ജോഷ്വ ഏബ്രഹാം 16 പോയിന്റും അഭിഷേക്‌ ജോസഫ്‌ ജാസണ്‍ 12 പോയിന്റും നേടി. കര്‍ണാടക മറ്റൊരു മത്സരത്തില്‍ ഹരിയാനയെ 70-66 എന്ന സ്‌കോറിനു കീഴടക്കി. ആദ്യ മത്സരത്തില്‍ കേരളം ഹരിയാനയെ 85-75 എന്ന സ്‌കോറിനു തോല്‍പ്പിച്ചിരുന്നു.
രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹിയെയാണ്‌ അവര്‍ തോല്‍പ്പിച്ചത്‌. പെണ്‍കുട്ടികള്‍ നേരത്തെ തന്നെ ക്വാര്‍ട്ടര്‍ ഉറപ്പാക്കി. ബി ഗ്രൂപ്പ്‌ മത്സരത്തില്‍ അവര്‍ കര്‍ണാടകയോടു തോറ്റെങ്കിലും ഉത്തര്‍പ്രദേശ്‌, ഗുജറാത്ത്‌ ടീമുകളെ തോല്‍പ്പിച്ചിരുന്നു.

Ads by Google
Wednesday 05 Jul 2017 12.04 AM
YOU MAY BE INTERESTED
TRENDING NOW