Tuesday, June 19, 2018 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 12.04 AM

സര്‍ഫ്രാസ്‌ പാക്‌ ടെസ്‌റ്റ് ടീം നായകന്‍

uploads/news/2017/07/124481/6.jpg

ലാഹോര്‍: വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ സര്‍ഫ്രാസ്‌ അഹമ്മദിനെ പാകിസ്‌താന്‍ ടെസ്‌റ്റ് ക്രിക്കറ്റ്‌ ടീം നായകനായി പ്രഖ്യാപിച്ചു.
പാക്‌ ടെസ്‌റ്റ് ടീം നായകനാകുന്ന 32-ാമത്തെ താരമാണ്‌ സര്‍ഫ്രാസ്‌. സര്‍ഫ്രാസിനെ നായകനായി പ്രഖ്യാപിച്ചതായി പാകിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനാണു പുറത്തുവിട്ടത്‌. മിസ്‌ബ ഉള്‍ ഹഖ്‌ വിരമിച്ചതിനെ തുടര്‍ന്നാണു ടെസ്‌റ്റിലും നായകനാകാനുള്ള നിയോഗം സര്‍ഫ്രാസിനെ തേടിയെത്തുന്നത്‌. 2016 ലെ ലോകകപ്പിനു പിന്നാലെ ഷാഹിദ്‌ അഫ്രീഡി സ്‌ഥാനമൊഴിഞ്ഞപ്പോള്‍ സര്‍ഫ്രാസിനെ ട്വന്റി20 ടീം നായകനായി തെരഞ്ഞെടുത്തിരുന്നു.
അസ്‌ഹര്‍ അലി സ്‌ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നു ഫെബ്രുവരിയിലാണ്‌ സര്‍ഫ്രാസ്‌ ഏകദിന ടീം നായകസ്‌ഥാനത്തെത്തിയത്‌. ഇന്ത്യയെ തോല്‍പ്പിച്ച്‌ ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ കിരീടം നേടിയതാണ്‌ അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം.

Ads by Google
Wednesday 05 Jul 2017 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW