Saturday, May 26, 2018 Last Updated 21 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 12.04 AM

വില്യം ജോണ്‍സ്‌ കപ്പ്‌ ഇന്നു മുതല്‍ ഇന്ത്യക്കു വേണ്ടി പോരാടാന്‍ മലയാളികള്‍

uploads/news/2017/07/124480/5.jpg

ബംഗളുരു: തായ്‌വാനിലെ തായ്‌പേയില്‍ ഇന്നു തുടങ്ങുന്ന 39-ാമത്‌ വില്യം ജോണ്‍സ്‌ കപ്പ്‌ ഇന്റര്‍നാഷണല്‍ വനിതാ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ മൂന്ന്‌ മലയാളി താരങ്ങളും. ബംഗളുരുവില്‍ 23 മുതല്‍ 29 വരെ നടക്കുന്ന ഫിബ വിമെന്‍സ്‌ ഏഷ്യാ കപ്പിനു മുന്നോടിയായാണ്‌ വില്യം ജോണ്‍സ്‌ കപ്പ്‌ നടക്കുന്നത്‌.
തമിഴ്‌നാടിന്റെ വെറ്ററന്‍ താരം അനിത പോള്‍ ദുരൈയാണ്‌ ടീം നായിക. പി.എസ്‌. ജീന, പി.ജി. അഞ്‌ജന, കെ.എസ്‌. പൂജാമോള്‍ എന്നിവരാണ്‌ ടീമിലെ മലയാളികള്‍. മുഖ്യ കോച്ച്‌ സെര്‍ബിയക്കാരനായ സോറന്‍ വിസിക്കിന്റെ ടീമിനു വേണ്ടിയുള്ള ആദ്യ രാജ്യാന്തര ടൂര്‍ണമെന്റാണിത്‌.
പ്രാദേശിക സമയം വൈകിട്ട്‌ നാലിനു നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. ഇന്ത്യയുടെ രണ്ടാമത്തെ മത്സരം ആറിന്‌ ജപ്പാനെതിരേയാണ്‌. മൂന്നാമത്തെ മത്സരം ഏഴിന്‌ ദക്ഷിണ കൊറിയയ്‌ക്കെതിരേ നടക്കും. ചൈന എ ടീമാണ്‌ എട്ടിനു നടക്കുന്ന മത്സരത്തില്‍ ഇന്ത്യയെ നേരിടുക. അവസാന മത്സരം ഒന്‍പതിന്‌ ചൈന ബി ടീമിനെതിരേയാണ്‌.
തായ്‌വാനിലെ ചാങ്‌ഗുവ കൗണ്ടിയിലെ ചാങ്‌ഗുവ ജിംനേഷ്യത്തിലാണു മത്സരം. കൊറിയയാണു നിലവിലെ ചാമ്പ്യന്‍. ജപ്പാന്‍ റണ്ണര്‍ അപ്പും തായ്‌പേയ്‌ എ ടീം മൂന്നാംസ്‌ഥാനക്കാരുമായി. കവിത അകുല, ബര്‍ഖ സോന്‍കര്‍, അന്‍മോല്‍ പ്രീത്‌ കൗര്‍, രസ്‌പ്രീത്‌ സിദ്ധു, നവനീത പി. ഉദയ്‌കുമാര്‍, രാജാപ്രിയദര്‍ശിനി, ജെ. ഷീരണ്‍ ലിമായെ, പൂനം ചതുര്‍വേദി എന്നിവരാണു ടീമിലെ മറ്റംഗങ്ങള്‍.

Ads by Google
Wednesday 05 Jul 2017 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW