Tuesday, November 21, 2017 Last Updated 27 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 12.04 AM

ലീഗ്‌ മോഡലില്‍ അത്‌ലറ്റിക്‌ മത്സരങ്ങളാകാം: സെബാസ്‌റ്റ്യന്‍ കോ

uploads/news/2017/07/124479/4.jpg

ഭുവനേശ്വര്‍: ഐ.പി.എല്‍., ബിഗ്‌ബാഷ്‌, ഐ.എസ്‌.എല്‍. മാതൃകകളില്‍ ഏഷ്യയില്‍ അത്‌ലറ്റിക്‌ ലീഗുകള്‍ സംഘടിപ്പിച്ചാല്‍ ഏറെ സാധ്യതകളുണ്ടെന്ന്‌ രാജ്യാന്തര അത്‌ലറ്റിക്‌ ഫെഡറേഷന്‍ പ്രസിഡന്റ്‌ സെബാസ്‌റ്റ്യന്‍ കോ. ഏകദിന മാതൃകയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനുള്ള സാധ്യതകളും ഏഷ്യന്‍ അത്‌ലറ്റിക്‌ ഫെഡറേഷന്‌ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന്‌ തുടക്കം കുറിക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിന്‌ മുന്നോടിയായി ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്‌ലറ്റിക്‌ അസോസിയേഷന്‍ കോണ്‍ഗ്രസിന്‌ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ഡയമണ്ടുകള്‍ ലീഗുകള്‍ സ്‌ഥിരം വേദികളിലായാണ്‌ നടക്കുന്നത്‌.
ഈ വേദികളിലൊന്ന്‌ പിന്‍മാറിയാല്‍ മത്സര നടത്തിപ്പിന്‌ ഇന്ത്യക്ക്‌ അവസരം നല്‍കും. മികച്ച ട്രാക്കും ഫീല്‍ഡുമാണ്‌ ഏഷ്യന്‍ ്‌മീറ്റിനായി കലിംഗ സേ്‌റ്റഡിയത്തില്‍ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദ്യൂതി ചന്ദിനെതിരായ ഫെഡറേഷന്റെ പുതിയ നീക്കത്തെ കുറിച്ചുള്ള ചോദ്യത്തിന്‌ ഫെഡറേഷന്റെ വാദം കോടതിയില്‍ തെളിയിക്കേണ്ടതുണ്ടെന്നും ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Ads by Google
Wednesday 05 Jul 2017 12.04 AM
YOU MAY BE INTERESTED
TRENDING NOW