Wednesday, November 22, 2017 Last Updated 3 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 12.04 AM

വനിതാ ലോകകപ്പ്‌: സെമി ലക്ഷ്യമാക്കി ഇന്ത്യ

uploads/news/2017/07/124478/3.jpg

ഡെര്‍ബി: വനിതകളുടെ ഏകദിന ലോകകപ്പ്‌ ക്രിക്കറ്റില്‍ ഇന്ത്യ ഇന്നു ശ്രീലങ്കയെ നേരിടും. ഇന്ത്യന്‍ സമയം വൈകിട്ട്‌ മൂന്നു മുതല്‍ നടക്കുന്ന മത്സരം സ്‌റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം. തുടര്‍ച്ചയായി മൂന്നു മത്സരങ്ങള്‍ ജയിച്ച ഇന്ത്യക്ക്‌ വിജയം ആവര്‍ത്തിച്ചാല്‍ സെമി ഫൈനല്‍ ഉറപ്പാക്കാം.
കളി മൂന്നു മത്സരങ്ങളും തോറ്റ ശ്രീലങ്കയ്‌ക്ക് ടൂര്‍ണമെന്റില്‍ നിലനില്‍ക്കാന്‍ ജയം അനിവാര്യമാണ്‌. ആതിഥേയരായ ഇംഗ്ലണ്ടിനെ 35 റണ്ണിനു തോല്‍പ്പിച്ചു തുടങ്ങിയ ഇന്ത്യ രണ്ടാമത്തെ മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസിനെ ഏഴ്‌ വിക്കറ്റിനു മുട്ടുകുത്തിച്ചു. പാകിസ്‌താനെതിരേ 95 റണ്ണിന്റെ വിജയം കുറിച്ച വനിതകള്‍ക്കു ദേശീയ പരിവേഷവും ലഭിച്ചു. പാകിസ്‌താനെതിരേ ബാറ്റിങ്ങില്‍ തകര്‍ന്നെങ്കിലും (169) ബൗളര്‍മാര്‍ പാകിസ്‌താനെ (74) നൂറ്‌ കടക്കാന്‍ അനുവദിച്ചില്ല. അഞ്ചു വിക്കറ്റെടുത്ത ഇടംകൈയന്‍ സ്‌പിന്നര്‍ ഏകതാ ബിഷ്‌ടാണ്‌ മത്സരത്തില്‍ തിളങ്ങിയത്‌. പേസര്‍ ജൂലന്‍ ഗോസ്വാമി ഫോമിന്റെ നിഴലിലാണെങ്കിലും പ്രതീക്ഷയ്‌ക്കു വകയുണ്ട്‌. ഓപ്പണര്‍ സ്‌മൃതി മന്ദാനയാണ്‌ ബാറ്റിങ്ങില്‍ ഇന്ത്യയുടെ കരുത്ത്‌ ആദ്യ മത്സരങ്ങളില്‍ സെഞ്ചുറിയടിച്ച സ്‌മൃതിക്കു പാകിസ്‌താനെതിരേ തിളങ്ങാനായില്ല. നായിക മിതാലി രാജും പൂനം റൗതും ബാറ്റിങ്‌ വെടിക്കെട്ടിനു കെല്‍പ്പുള്ളവരാണ്‌. ലങ്ക ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട്‌ ഒന്‍പത്‌ വിക്കറ്റിനും ഓസ്‌ട്രേലിയയോട്‌ എട്ട്‌ വിക്കറ്റിനും ഇംഗ്ലണ്ടിനോട്‌ ഏഴു വിക്കറ്റിനുമാണു തോറ്റത്‌.
ടീം: ഇന്ത്യ- മിതാലി രാജ്‌ (നായിക), ഏക്‌ത ബിഷ്‌ട്, രാജേശ്വരി ഗെയ്‌ക്വാദ്‌, ജൂലന്‍ ഗോസ്വാമി, മാന്‍സി ജോഷി, ഹര്‍മന്‍പ്രീത്‌ കൗര്‍, വേദ കൃഷ്‌ണമൂര്‍ത്തി, സ്‌മൃതി മന്ദാന, മോണാ മേശ്രാം, നുസാത്‌ പര്‍വീണ്‍, ശിഖാ പാണ്ഡെ, പൂനം റൗത്‌, ദീപ്‌തി ശര്‍മ, സുഷമ വര്‍മ, പൂനം യാദവ്‌.
ടീം: ശ്രീലങ്ക- ഇനോക രണവീര (നായിക), ചാമരി അട്ടപാട്ടു, ചാമിന്ദ ഗുണരത്‌നെ, നിപുണി ഹന്‍സിക, അമാ കാഞ്ചന, ഈഷാനി ലോകസൂര്യ, ഹര്‍ഷിത മാധവി, ദിലാനി മനോദര, ഹസിനി പെരേര, ചാമരി പൊല്‍ഗംപാല, ഉദേഷിക പ്രബോദിനി, ഒഷാധി രണസിങെ, ശശികല സിരിവര്‍ധനെ, പ്രസാദിനി വീരകോടി, ശ്രീപാലി വീരകോടി.

Ads by Google
Wednesday 05 Jul 2017 12.04 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW