Thursday, September 21, 2017 Last Updated 44 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 12.04 AM

വിമ്പിള്‍ഡണ്‍: അട്ടിമറി തുടങ്ങി വാവ്‌റിങ്ക പുറത്ത്‌

uploads/news/2017/07/124477/2.jpg

ലണ്ടന്‍: വിമ്പിള്‍ഡണ്‍ ടെന്നീസ്‌ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റില്‍ ഒന്നാം റൗണ്ടില്‍ തന്നെ അട്ടിമറി തുടങ്ങി. മൂന്നുവട്ടം ഗ്രാന്‍സ്ലാം കിരീടം നേടിയ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്‌റ്റാനിസ്ലാസ്‌ വാവ്‌റിങ്ക തോറ്റു പുറത്തായതാണ്‌ അട്ടിമറി. റഷ്യയുടെ ഡാനില്‍ മെദ്‌വദേവാണ്‌ വാവ്‌റിങ്കയുടെ കരിയര്‍ ഗ്രാന്‍സ്ലാം മോഹങ്ങള്‍ക്കു മേല്‍ അട്ടിമറിയായെത്തിയത്‌. സ്‌കോര്‍: 6-4, 3-6, 6-4, 6-1.
മൂന്നാഴ്‌ച മുമ്പ്‌ നടന്ന ഫ്രഞ്ച്‌ ഓപ്പണ്‍ ഫൈനലില്‍ റണ്ണര്‍ അപ്പായിരുന്നു വാവ്‌റിങ്ക. ലോക മൂന്നാം നമ്പര്‍ താരവും വിമ്പിള്‍ഡണില്‍ അഞ്ചാം സീഡുമായിരുന്ന വാവ്‌റിങ്ക ഇടതു കാല്‍മുട്ടിനേറ്റ പരുക്കു മൂലം ബുദ്ധിമുട്ടിയാണു കളിച്ചത്‌. ഓസ്‌ട്രേലിയന്‍ ഓപ്പണിനിടെയാണു പരുക്കു പിടികൂടിയത്‌. 2014 ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, 2015 ലെ ഫ്രഞ്ച്‌ ഓപ്പണ്‍ കിരീടങ്ങളും 2016 ലെ യു.എസ്‌. ഓപ്പണുമാണ്‌ സ്വിസ്‌ താരം നേടിയ ഗ്രാന്‍സ്ലാം കിരീടങ്ങള്‍. സെന്റര്‍ കോര്‍ട്ടില്‍ ഇതുവരെയും മികച്ചതെന്നു പറയാവുന്ന പ്രകടനമുണ്ടായിട്ടില്ല. വാവ്‌റിങ്ക ആറാം തവണയാണ്‌ വിമ്പിള്‍ഡണ്‍ ഒന്നാം റൗണ്ടില്‍ തോല്‍ക്കുന്നത്‌. ലോക 49-ാം റാങ്കുകാരനാണ്‌ 21 വയസുകാരനായ ഡാനില്‍ മെദ്‌വദേവ്‌. ആദ്യമായാണ്‌ ഡാനില്‍ മെദ്‌വദേവ്‌ ഒരു ഗ്രാന്‍സ്ലാം മത്സരം ജയിക്കുന്നത്‌.
കഴിഞ്ഞ വര്‍ഷം ഇവിടെ ഒന്നാം റൗണ്ടില്‍ തോറ്റു മടങ്ങിയിരുന്നു. അവസാന സെറ്റും നേടിയതിനു പിന്നാലെ വിതുമ്പലോടെ കോര്‍ട്ടിനെ ചുംബിക്കുകയായിരുന്നു റഷ്യന്‍ യുവ താരം ചെയ്‌തത്‌. വാവ്‌റിങ്കയെ തോല്‍പ്പിച്ച മത്സരം ജീവിതത്തില്‍ ഒരിക്കലും മറക്കില്ലെന്നു ഡാനില്‍ മെദ്‌വദേവ്‌ പറഞ്ഞു. ടെന്നീസിലെ വമ്പനടിക്കാരുടെ പ്രതിനിധിയായാണു മെദ്‌വദേവിനെ വിലയിരുത്തുന്നത്‌. മുന്‍ ചാമ്പ്യനും ഒന്നാം നമ്പറുമായിരുന്ന സെര്‍ബിയയുടെ നോവാക്‌ ജോക്കോവിച്ച്‌ മത്സരിക്കാതെ രണ്ടാം റൗണ്ടിലെത്തി. സ്ലോവാക്യയുടെ മാര്‍ട്ടിന്‍ ക്ലിസാന്‍ മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങിയതോടെയാണു ജോക്കോവിച്ചിനു ലോട്ടറിയടിച്ചത്‌. ജോക്കോവിച്ച്‌ 6-3 ന്‌ ഒരു സെറ്റ്‌ നേടി നില്‍ക്കേയാണ്‌ കാലിനേറ്റ പരുക്കു മൂലം ക്ലിസാന്‍ മത്സരം മതിയാക്കിയത്‌. ചെക്ക്‌ റിപ്ലബ്ലിക്കിന്റെ ആഡം പാവ്‌ലെസെകാണ്‌ രണ്ടാം റൗണ്ടില്‍ ജോക്കോവിച്ചിനെ നേരിടുക. 13-ാം ഗ്രാന്‍സ്ലാം കിരീടമാണ്‌ ജോക്കോവിച്ച്‌ ലക്ഷ്യമിടുന്നത്‌. നിലവിലെ ചാമ്പ്യന്‍ ബ്രിട്ടന്റെ ആന്‍ഡി മുറേ ആദ്യ റൗണ്ട്‌ കടന്നു. ലോക ഒന്നാം നമ്പര്‍ താരം കൂടിയായ മുറേ കസഖ്‌സ്ഥാന്റെ അലക്‌സാണ്ടര്‍ ബുബ്ലികിനെ 6-1, 6-4, 6-2 എന്ന സ്‌കോറിനാണു തോല്‍പ്പിച്ചത്‌. കനത്ത മഴ മൂലം മത്സരം രണ്ടുവട്ടം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ജര്‍മനിയുടെ ഡസ്‌റ്റിന്‍ ബ്രൗണാണു മുറേയെ രണ്ടാം റൗണ്ടില്‍ നേരിടുക.
പോര്‍ചുഗലിന്റെ ജോയ സോസയെയാണ്‌ ബ്രൗണ്‍ ഒന്നാംറൗണ്ടില്‍ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 3-6, 7-6 (7/5), 6-4, 6-4. രണ്ടുവട്ടം മുമ്പ്‌ മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാലിനെ അട്ടിമറിച്ച താരമാണ്‌ ഡസ്‌റ്റിന്‍ ബ്രൗണ്‍. വനിതാ സിംഗിള്‍സില്‍ രണ്ടാം സീഡ്‌ എയ്‌ഞ്ചലക്വ കെര്‍ബര്‍ രണ്ടാം റൗണ്ടിലെത്തി. ഐറിന ഫാല്‍കോണിയെ 6-4, 6-4 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണു കെര്‍ബര്‍ തോല്‍പ്പിച്ചത്‌. ബെല്‍ജിയത്തിന്റെ കിര്‍സ്‌റ്റെന്‍ ഫ്‌ളിപ്‌കെന്‍സാണ്‌ കെര്‍ബറിന്റെ അടുത്ത എതിരാളി. രണ്ടാം സീഡ്‌ റൊമാനിയയുടെ സിമോണ ഹാലെപ്പും ന്യൂസിലന്‍ഡിന്റെ മാരിന ഇറാകോവികിനെ തോല്‍പ്പിച്ച്‌ രണ്ടാം റൗണ്ടിലെത്തി. സ്‌കോര്‍: 6-4, 6-1. വിമ്പിള്‍ഡണില്‍ ഇരുപതാം വട്ടം കളിക്കുന്ന യു.എസിന്റെ വീനസ്‌ വില്യംസ്‌ ബെല്‍ജിയത്തിന്റെ എലിസ്‌ മെര്‍ട്ടന്‍സിനെ തോല്‍പ്പിച്ചു. സ്‌കോര്‍: 7-6 (9/7), 6-4.
ഓസ്‌ട്രേലിയയുടെ ഐറിന റോഡിനോവയും രണ്ടാം റൗണ്ടിലെത്തി. അനസ്‌താസിയ പൗലുചെങ്കോയെയാണ്‌ ഐറിന തോല്‍പ്പിച്ചത്‌. സ്‌കോര്‍: 6-3, 6-7 (6/8), 9-7.

Ads by Google
Advertisement
Wednesday 05 Jul 2017 12.04 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW