Wednesday, April 25, 2018 Last Updated 2 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 12.04 AM

22-ാമത്‌ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്‌ ഇന്നു തുടക്കം

uploads/news/2017/07/124476/1.jpg

ഭുവനേശ്വര്‍: ഇരുപത്തിരണ്ടാമത്‌ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്‌ (എ.എ.സി.) ഒഡീഷയിലെ ഭുവനേശ്വറില്‍ ഇന്നു തുടക്കമാകും. കലിംഗ സ്‌റ്റേഡിയത്തില്‍ വൈകിട്ട്‌ അഞ്ചിനു തുടങ്ങുന്ന ഉദ്‌ഘാടന പരിപാടികളോടെയാണ്‌ ചാമ്പ്യന്‍ഷിപ്പിന്‌ അരങ്ങുണരുക. നാലു ദിവസം നീളുന്ന മത്സരങ്ങള്‍ വ്യാഴ്‌ാഴച രാവിലെയാണു തുടങ്ങുക.
45 ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള 800 താരങ്ങളാണ്‌ ഭുവനേശ്വറിലെത്തിയത്‌. വൈകിട്ട്‌ ആറു മണിയോടെ കായിക താരങ്ങളുടെ മാര്‍ച്ച്‌ പാസ്‌റ്റും സത്യപ്രതിജ്‌ഞയും നടക്കും. 40 മിനിട്ട്‌ നീണ്ടു നില്‍ക്കുന്ന ഉദ്‌ഘാടന പരിപാടിയില്‍ സംസ്‌ഥാനത്തിന്റെ ബുദ്ധ പാരമ്പര്യം വിളിച്ചോതുന്ന കലായിനങ്ങള്‍ അരങ്ങേറും. ഒഡീസി നര്‍ത്തകി അരുണ മൊഹന്തിയുടെ നേതൃത്വത്തില്‍ 400 കലാകാരന്‍മാരാണ്‌ അരങ്ങിലെത്തുക. ഗായകനും സംവിധായകനുമായ ശങ്കര്‍ മഹാദേവനും സംഘവും പരിപാടികള്‍ അവതരിപ്പിക്കും. കാണികളിലും താരങ്ങളിലും വിസ്‌മയവും കൗതുകവുമുണര്‍ത്തുന്ന കലാപരിപാടികളാണ്‌ സംഘാടകര്‍ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌.
ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടക്കാനിരുന്ന ചാമ്പ്യന്‍ഷിപ്പ്‌ അവസാന നിമിഷത്തിലാണു ഭുവനേശ്വറിലെത്തിയത്‌. റാഞ്ചി പിന്മാറിയതിനെ തുടര്‍ന്നു ലഭിച്ച അവസരം നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ഒഡീഷ സര്‍ക്കാര്‍ വെല്ലുവിളിയായി ഏറ്റെടുത്തു. 90 ദിവസം കൊണ്ട്‌് അത്യാധുനിക സംവിധാനത്തില്‍ നവീകരിച്ച ട്രാക്കും ഫീല്‍ഡുമാണ്‌ ഏഷ്യന്‍ വന്‍കരയിലെ താരങ്ങളെ കലിംഗയില്‍ കാത്തിരിക്കുന്നത്‌. കലിംഗ സ്‌റ്റേഡിയത്തില്‍ എല്ലാ സന്നാഹങ്ങളും പൂര്‍ത്തിയായി. സിന്തറ്റിക്‌ ട്രാക്ക്‌ നവീകരണത്തിന്‌ പുറമേ കോമ്പറ്റീഷന്‍ ഏരിയ, വാം അപ്‌ ഏരിയ എന്നിവയുടെ നവീകരണവും പൂര്‍ത്തിയാക്കിയ സംഘാടകര്‍ പുതിയ കസേരകളും ഹൈമാസ്‌റ്റ് ലൈറ്റും സ്‌ഥാപിച്ച്‌ സ്‌റ്റേഡിയത്തെ കൂടുതല്‍ മനോഹരിയാക്കി. ചാമ്പ്യന്‍ഷിപ്പിനായി അമ്പത്‌ കോടി രൂപയാണ്‌ ഒഡീഷ സര്‍ക്കാര്‍ ചെലവഴിക്കുന്നത്‌. മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കാണ്‌ ഉദ്‌ഘാടകന്‍. മീറ്റ്‌ നാടിന്റെ ആഘോഷമാക്കി മാറ്റാന്‍ ഇന്ന്‌ ഉച്ചയ്‌ക്കു ശേഷം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്‌ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.
കലിംഗ യുദ്ധമടക്കം ആസ്‌പദമാക്കിയുള്ള നൃത്തനൃത്ത്യങ്ങളാണ്‌ അരങ്ങേറുക. ഇന്തോനീഷ്യയിലെ 28 കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന 'തൗസന്റ്‌ ഹാന്‍ഡ്‌സ് ഓഫ്‌ ബുദ്ധ'യാണ്‌ മറ്റാരു ശ്രദ്ധേയ ഇനം. 800 ഗായകരുടെ സാനിധ്യത്തിലാണു ശങ്കര്‍ മഹാദേവന്റെ നേതൃത്വത്തിലുള്ള സംഗീത പരിപാടികള്‍. വമ്പന്‍ വെടിക്കെട്ടോടെയായിരിക്കും ഉദ്‌ഘാടന ചടങ്ങുകളുടെ സമാപനം. ചടങ്ങുകള്‍ ദൂരദര്‍ശനിലും ചാമ്പ്യന്‍ഷിപ്പിന്റെ സോഷ്യല്‍ മീഡിയ പേജുകളിലും തത്സമയം സംപ്രേക്ഷണം ചെയ്യും.
ഒമ്പതിന്‌ നാലു നാള്‍ നീളുന്ന കലിംഗ യുദ്ധത്തിന്‌ പരിസമാപ്‌തിയാവും. നിലവിലെ ചാമ്പ്യന്‍മാരായ ചൈന ഇത്തവണയും രണ്ടാം നിര ടീമിനെയാണ്‌ വന്‍കര പോരിനയക്കുന്നത്‌. എങ്കിലും നിലവിലെ 13 സ്വര്‍ണ മെഡല്‍ ജേതാക്കളുടെ സാനിധ്യം മീറ്റിന്റെ ഗ്ലാമര്‍ കൂട്ടും. സ്‌പ്രിന്റ്‌ ഇനങ്ങളിലെ സൂപ്പര്‍ താരമായ ഖത്തറിന്റെ ജഴ്‌സിയില്‍ ഇറങ്ങുന്ന ആഫ്രിക്കന്‍ വംശജന്‍ ഫെമി ഒഗുനോഡെയാണ്‌ ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യ ആകര്‍ഷണം. നാളെ രാവിലെ 8.30 നു ഡെകാത്‌ലണ്‍ 100 മീറ്റര്‍ ഓട്ടത്തോടെയാണു ചാമ്പ്യന്‍ഷിപ്പ്‌ തുടങ്ങുക. 8.50 ന്‌ വനിതകളുടെ 1500 മീറ്റര്‍ യോഗ്യതാ മത്സരങ്ങള്‍ തുടങ്ങും. പുരുഷ വിഭാഗം ഹൈജമ്പ്‌, വനിതകളുടെ 400 മീറ്റര്‍ ഓട്ടം, പുരുഷന്‍മാരുടെ ലോങ്‌ജമ്പ്‌, 400 മീറ്റര്‍ ഓട്ടം എന്നിവയുടെ യോഗ്യതാ റൗണ്ടുകളും ഡെകാത്‌ലണ്‍ ഷോട്ട്‌പുട്ടും രാവിലെ നടക്കും. വൈകിട്ട്‌ പുരുഷന്‍മാരുടെ ഡിസ്‌കസ്‌ ത്രോ, പോള്‍വാള്‍ട്ട്‌, 5000 മീറ്റര്‍ ഓട്ടം എന്നിവയുടെ ഫൈനലുകള്‍ നടക്കും. വനിതകളുടെ ലോങ്‌ ജമ്പ്‌, ഷോട്ട്‌പുട്ട്‌, ജാവലിന്‍ ത്രോ, 500 മീറ്റര്‍ എന്നീ മത്സരങ്ങളുടെ ഫൈനലുകളും നാളെയാണ്‌.

Ads by Google
Wednesday 05 Jul 2017 12.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW