ഒരു കാലത്ത് മലയാളികള്‍ നെഞ്ചേറ്റിയ സീരിയലായിരുന്നു സ്വന്തം. ഇതില്‍ വില്ലത്തി റോളില്‍ എത്തി മലയാളി പ്രേക്ഷകരുടെ മനസ് കീടക്കിയ ചന്ദ്ര ലക്ഷ്മണെ മലയാളികള്‍ മറക്കില്ല. എന്നാല്‍ കുറെ നാളുകളായി ഈ നടിയേ മലയാളികള്‍ കണ്ടിട്ട്. കെ കെ രാജീവിന്റെ മഴയറിയാതെ എന്ന സീരിയലിലായിരുന്നു അവസാനമായി ചന്ദ്ര അഭിനയിച്ചത്. അതിനു ശേഷം മലയാളത്തില്‍ സജീവമല്ലെങ്കിലും തമിഴിലും തെലുങ്കിലും സജീവമായിരുന്നു എന്നു ചന്ദ്ര പറയുന്നു. ചന്ദ്രയുടെ അമ്മ നടത്തുന്ന കന്റെംപ്രറി മ്യൂറല്‍ ബിസിനസില്‍ അമ്മയ്ക്കൊപ്പം ചേര്‍ന്നിരിക്കുകയാണ് താരമിപ്പോള്‍. ചിത്രരചനയില്‍ താല്‍പ്പര്യമുള്ള ചന്ദ്രയുടെ അമ്മയാണു ബിസിനസിന്റെ പ്രധാന ചുമതലക്കാരി.

എന്നാല്‍ ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ചന്ദ്രയും അമ്മയ്ക്ക് ഒപ്പം കൂടുകയായിരുന്നു. ജീവിതത്തില്‍ ചില മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ് താന്‍ എന്ന ചന്ദ്ര പറയുന്നു. 33 വയസായി, ഈ വര്‍ഷം വിവാഹം നടത്തണമെന്നാണ് വീട്ടുകാരുടെ താല്‍പ്പര്യം എന്നും ആലോചനകള്‍ നടക്കുന്നുണ്ട് എന്നും ചന്ദ്ര പറയുന്നു. ചക്രത്തില്‍ വിദ്യാബാലനു വേണ്ടി മാറ്റി വച്ച കഥാപത്രത്തെ അവതരിപ്പിച്ചിരുന്നത് ചന്ദ്രയായിരുന്നു. ഇനിയും സിനിമയില്‍ ഓര്‍മ്മിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്യണമെന്നു തന്നെയാണ് ലക്ഷ്യം എന്നും എന്നാല്‍ സീരിയലും സിനിമയും ഒരുമിച്ച കൊണ്ടു പോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും അതുകൊണ്ട് ബ്രേക്ക് അനിവാര്യമാണെന്നും ചന്ദ്ര പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ചന്ദ്ര ഇക്കര്യങ്ങള്‍ വ്യക്തമാക്കിയത്.