Tuesday, July 04, 2017 Last Updated 10 Min 43 Sec ago English Edition
Todays E paper
Tuesday 04 Jul 2017 08.56 PM

സെമിത്തേരിയില്‍ ജീവനോടെ കുഴിച്ചു മൂടിയ നവജാതശിശു അത്ഭുതകരമായി രക്ഷപെട്ടു

newborn

ബര്‍വാനി: സെമിത്തേരിയില്‍ ജീവനോടെ കുഴിച്ചു മൂടിയ നവജാതശിശു അത്ഭുതകരമായി രക്ഷപെട്ടു. മധ്യപ്രദേശിലെ ബര്‍വാനി ജില്ലയിലാണ് സംഭവം. മണ്ണിനടിയില്‍ നിന്നും കുഞ്ഞിന്റെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്.

കരച്ചില്‍ കേട്ട കുട്ടികള്‍ സമീപവാസിയായ ഷെര്‍ സിംഗ് എന്നയാളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളും ഭാര്യ സുനിതയും സെമിത്തേരിയില്‍ എത്തി കരച്ചില്‍ പുറത്ത് വന്ന കുഴിയില്‍ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുഴിമാന്തി കുഞ്ഞിനെ പുറത്തെടുത്തു. ശേഷം വിവരം പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു.

പുറത്തെടുത്ത കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തുന്നതിന് സമീപ ആശുപത്രികളിലെ മറ്റേണിറ്റി വിഭാഗത്തിലെ രേഖകള്‍ പരിശോധിച്ച് വരികയാണ് പോലീസ്. അതേസമയം കുഞ്ഞിനെ പുറത്തെടുത്ത സിംഗ് കുഞ്ഞിനെ ദത്തെടുത്ത് വളര്‍ത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Ads by Google
TRENDING NOW