Tuesday, September 26, 2017 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jul 2017 08.21 PM

ജിഎസ്ടിയുടെ പേരില്‍ വ്യാപാരികള്‍ നടത്തുന്ന കൊള്ള തടയാന്‍ നടപടിയെടുക്കുമെന്ന് തോമസ് ഐസക്

thomas issac, gst

തിരുവനന്തപുരം: ജിഎസ്ടിയുടെ പേരില്‍ വ്യാപാരികള്‍ നടത്തുന്ന കൊള്ള തടയാന്‍ നടപടിയെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. ജിഎസ്ടി എത്തിയപ്പോള്‍ ഉല്‍പ്പന്നങ്ങളുടെ നികുതി നിരക്കുകള്‍ കുറഞ്ഞെങ്കിലും അതിന്റെ ആനുകൂല്യം ജനങ്ങള്‍ ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജിഎസ്ടിയുടെ പേരില്‍ അധികതുക ഈടാക്കി ലാഭം കൊയ്യുകയാണ് വ്യാപരികളില്‍ പലരും. ഹോട്ടലുകളും റെസ്‌റ്റോറന്റുകളുമാണ് ഇത്തരത്തില്‍ അമിതവില ഈടാക്കുന്നതില്‍ മുന്‍പന്തിയില്‍ എന്നും അദ്ദേഹം പറഞ്ഞു.

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജി.എസ്.ടി നടപ്പിലായതിനെത്തുടര്‍ന്ന് വ്യാപാരമേഖലയില്‍ നിലനില്‍ക്കുന്ന അമിതലാഭ പ്രവണതയെ ചെറുക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയ്ക്ക് കത്തയച്ചിട്ടുണ്ട്. ജിഎസ്ടി വന്നപ്പോൾ മഹാഭൂരിപക്ഷം ഉൽപന്നങ്ങളുടെയും നികുതി നിരക്കു കുറഞ്ഞെങ്കിലും അതിന്റെ ആനുകൂല്യം ജനങ്ങൾക്കു ലഭിക്കുന്നില്ല. പഴയ നികുതി അടക്കമുള്ള വിലകളിന്‍മേല്‍ അധിക ജി.എസ്.ടി ഈടാക്കി ലാഭം കൊയ്യുകയാണ് വ്യാപാരികളിൽ പലരും. ഹോട്ടലുകളും റെസ്റ്റോറന്റുകളുമാണ് ഇത്തരത്തില്‍ അമിതവില ഈടാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഇത് വിലക്കയറ്റത്തിന് വഴിവയ്ക്കുകയാണ്.

അമിതലാഭ പ്രവണതകള്‍ക്കെതിരായിട്ടുള്ള വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍ക്കൊള്ളിക്കുന്നതിനും ജി.എസ്.ടി.ക്ക് മുമ്പും പിന്നീടും വിവിധ ഉല്‍പ്പന്നങ്ങളുടെ നികുതി ഘടകം ആധികാരികമായി പ്രസിദ്ധീകരിക്കുകയും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുകയും ചെയ്യണമെന്ന് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ട കാര്യം കേന്ദ്ര ധനമന്ത്രിയുടെ ശ്രദ്ധയിൽ വീണ്ടും പെടുത്തിയിട്ടുണ്ട്. ഇത്തരമൊരു മാട്രിക്‌സ് അടിയന്തിരമായി പ്രസിദ്ധീകരിക്കണമെന്ന് ആവശ്യം ആവർത്തിക്കുന്നു.

ജി.എസ്.ടി നിയമത്തിലെ അമിതലാഭ വിരുദ്ധ വ്യവസ്ഥകള്‍ പ്രകാരം രൂപീകരിക്കേണ്ട ദേശീയതലത്തിലുള്ള ആന്റി പ്രോഫിറ്ററിംഗ് അഥോറിറ്റിയും സംസ്ഥാനതലത്തിലെ സ്‌ക്രീനിംഗ് കമ്മിറ്റികളും അടിയന്തിരമായി രൂപീകരിക്കുകയും വേണം.

thomas issac, gst
thomas issac, gst

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW