Friday, February 23, 2018 Last Updated 15 Min 7 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jul 2017 08.15 PM

നടിയുടെ മൊഴിയിലും വൈരുദ്ധ്യം; കേസ് കുഴഞ്ഞു മറിയുന്നു

actress abduction

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും കുഴഞ്ഞു മറിയുന്നു. ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയിലും വൈരുദ്ധ്യമുണ്ടെന്ന് റിപ്പോര്‍ട്ട്. നടിയുടെ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് നടി മൊഴി നല്‍കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ആദ്യഘട്ടത്തില്‍ അന്വേഷണം വഴിതെറ്റാന്‍ കാരണം നടിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളാണ്.

നടിയെക്കൂടാതെ സംവിധായകന്‍ ലാലിനെയും സംഭവ ദിവസം വാഹനം ഓടിച്ചിരുന്ന ലാലിന്റെ പ്രൊഡക്ഷന്‍ ഡ്രൈവറെയും വീണ്ടും ചോദ്യം ചെയ്യും. കേസില്‍ പരാതിക്കാരിയുടെ ഭാഗത്ത് നില്‍ക്കുന്ന ചിലര്‍ ബോധപൂര്‍വം ചിലത് മറയ്ക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസ് ദിലീപിലേക്ക് വഴിതിരിച്ചു വിടാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

പള്‍സര്‍ സുനിയും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ സൗഹൃദമുണ്ടായിരുന്നെന്ന ദിലീപിന്റെ ആരോപണവും പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ ഉടന്‍ കസ്റ്റഡിയില്‍ എടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Ads by Google
Ads by Google
TRENDING NOW