Friday, November 17, 2017 Last Updated 4 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jul 2017 07.43 PM

അമ്മ യോഗം: മുകേഷിനെതിരെ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

CPM, Mukesh

കൊല്ലം: നടിയെ ആക്രമിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രകോപനപരമായി പെരുമാറിയ മുകേഷിനെതിരെ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റില്‍ രൂക്ഷ വിമര്‍ശനം. അമ്മയുടെ പത്രസമ്മേളനത്തിനിടയിലെ മുകേഷിന്റെ പെരുമാറ്റം സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമല്ലെന്ന് പ്രതീതി സൃഷ്ടിച്ചു. മുകേഷ് പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നും വിമര്‍ശനമുയര്‍ന്നു. യോഗത്തില്‍ ഭൂരിപക്ഷം പേരും മുകേഷിന് എതിരായാണ് സംസാരിച്ചത്.

അമ്മയുടെ വാര്‍ത്താ സമ്മേളനത്തിനിടെ മുകേഷ് മാധ്യമപ്രവര്‍ത്തകരോട് പ്രകോപിതനായി സംസാരിച്ചിരുന്നു. ദിലീപിനെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ് മുകേഷിനെ പ്രകോപിപ്പിച്ചത്. മുകേഷിന്റെ പെരുമാറ്റം വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു.

എന്നാല്‍ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്നും താന്‍ നല്ലൊരു നേതാവായി മാറുന്നതിനാണ് വിമര്‍ശനങ്ങളെന്ന് മനസിലാക്കുന്നുവെന്നും മുകേഷ് പിന്നീട് പ്രതികരിച്ചിരുന്നു. രാഷ്ട്രീയത്തില്‍ തുടക്കക്കാരനായ തനിക്ക് തെറ്റുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും മുകേഷ് പറഞ്ഞിരുന്നു.

Ads by Google
Ads by Google
TRENDING NOW