Thursday, November 23, 2017 Last Updated 52 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jul 2017 07.21 PM

ചരിത്രമെഴുതി മോഡി; ഇസ്രായേയില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

israel, narendra modi

ജറുസലേം: പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേലില്‍ എത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സംഘവും ടെല്‍ അവീവ് വിമാനത്താവളത്തില്‍ മോദിയെ സ്വീകരിച്ചു. ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേയില്‍ എത്തുന്നത.്

ഇസ്രയേല്‍ നയതന്ത്രബന്ധത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി മോദി എത്തിയത്. ഇന്ത്യയുമായുള്ള ബന്ധം ശക്തമായി മുന്നോട്ടു കൊണ്ട് പോകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. വിമാന താവളത്തില്‍ നല്‍കിയ സ്വീകരണത്തില്‍ ആണ് നെതന്യാഹു ഇങ്ങനെ പറഞ്ഞത്.

യുവാക്കളാണ് ഇന്ത്യയുടെ ശക്തിയെന്നും വികസനത്തിന് ഇസ്രായേലും ഇന്ത്യയും ഒന്നിച്ചു നില്‍ക്കണമെന്നും നരേന്ദ്രമോഡി പറഞ്ഞു.

Ads by Google
TRENDING NOW