Friday, April 06, 2018 Last Updated 34 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jul 2017 07.13 PM

ഈ മൂന്നു പെണ്ണുങ്ങളുടെ പ്രായം പറയാന്‍ ധൈര്യമുണ്ടോ? എങ്കില്‍ പറയു

uploads/news/2017/07/124464/women.jpg

63 കാരിയായ അമ്മയെയും 41 ഉം 40ഉം 36 ഉം വയസ്സുള്ള മക്കളെയു കണ്ടാല്‍ ആരും കോളേജ് കുമാരിമാര്‍ എന്നതിലപ്പുറം പറയില്ല. ചെറുപ്പം തുടിക്കുന്ന ഇവരുടെ സൗന്ദര്യം തന്നെയാണ് ഇതിന് കാരണം. ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ് ഇവരുടെ സൗന്ദര്യത്തിന്റെ വാര്‍ത്തകള്‍. 41 കാരിയായ ലുറേ ഹുസു ഒരു ഇന്റീരിയര്‍ ഡിസൈനറും ഫാഷന്‍ ബ്ലോഗറും കൂടിയാണ്. ഇവര്‍ തന്റെയും സഹോദരിമാരുടെയും ചിത്രങ്ങള്‍ ബ്ലോഗില്‍ ഇടാറുണ്ട്.

ചിത്രങ്ങള്‍ കണ്ട ആളുകള്‍ പറയുന്നത് ഇവര്‍ വളരെ ചെറുപ്പമാണെന്നാണ്. ഇവരുടെ അമ്മ വിരമിച്ച ഒരു നര്‍ത്തകിയാണ്. ഇവരെ കണ്ടാല്‍ 30 വയസ്സാണെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ ഇവര്‍ക്ക് 63 വയസ്സുണ്ട്. 40,36 വയസ്സുള്ള ഇവരുടെ മറ്റ് മക്കളെ കണ്ടാല്‍ കോളേജ് കുമാരിമാരെന്നാണ് തോന്നുന്നത്. ഇവരുടെ അച്ഛന് പ്രായം 74 വയസ്സാണ്. ഇദ്ദേഹത്തെ കണ്ടാലും ചെറുപ്പമാണ്. എന്നാല്‍ ക്യാമറയ്ക്ക് മുന്‍പില്‍ വരാനുള്ള മടി കാരണം ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടില്ല. ഈ കുടുംബത്തിന്റെ ചെറുപ്പത്തിന്റെ രഹസ്യമാണ് എല്ലാവര്‍ക്കും അറിയേണ്ടത്. കൃത്യമായുള്ള ആഹാരക്രമീകരണവും, വെള്ളവും, പച്ചക്കറിയുമാണ് തങ്ങളുടെ ചെറുപ്പത്തിന്റെ രഹസ്യമെന്നാണ് ഈ കുടുംബം പറയുന്നത്.

Ads by Google
Tuesday 04 Jul 2017 07.13 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW