Tuesday, July 04, 2017 Last Updated 2 Min 35 Sec ago English Edition
Todays E paper
Tuesday 04 Jul 2017 07.07 PM

ഹോണ്ട മൊബീലിയോ ഇന്ത്യയില്‍ നിര്‍മ്മാണം അവസാനിപ്പിക്കുന്നു

honda mobilio,

ഹോണ്ട മള്‍ട്ടി പര്‍പ്പസ് വാഹനമായ മൊബീലിയോയുടെ നിര്‍മ്മാണം ഇന്ത്യയില്‍ അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 2014 ലാണ് മൊബീലിയോ വിപണിയില്‍ എത്തിയത്. എന്നാല്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ മൊബീലിയോക്ക് സാധിച്ചില്ല. തകര്‍ച്ച മറികടക്കാന്‍ ഈ വര്‍ഷം മാര്‍ച്ചില്‍ തന്നെ കമ്പനി നിര്‍മ്മാണം അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ജിഎസ്ടി പ്രഖ്യാപനത്തിന് ശേഷം പുതുക്കി വില നിശ്ചയിച്ച ഹോണ്ട നിരയിലും മൊബീലിയോയ്ക്ക് സ്ഥാനമില്ല എന്നതിനോടൊപ്പം തന്നെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും മൊബീലിയോ ഒഴിവാക്കിയിട്ടുണ്ട്. ഡീലര്‍ഷിപ്പുകളും പുതിയ മൊബീലിയോ ബുക്കിങ്ങുകള്‍ സ്വീകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ കമ്പനി അധികൃതരുടെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണമൊന്നും തന്നെ ലഭിച്ചിട്ടില്ല.

Ads by Google
TRENDING NOW