Thursday, September 21, 2017 Last Updated 9 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jul 2017 04.35 PM

പള്‍സര്‍, നാദിര്‍ഷയേയും അപ്പുണ്ണിയേയും വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു

Appunni , nadirsha , Pulsor suni , dileep

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മുഖപ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്നും ഫോണ്‍ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ജയിലിലെ സിസിടിവി ക്യാമറയില്‍ നിന്നുമാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. പള്‍സര്‍ സുനി ഒളിഞ്ഞിരുന്ന് ഫോണ്‍ ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങളില്‍ ഇയാളുടെ സഹതടവുകാരന്‍ ജിന്‍സണുമുണ്ട്. നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും വിളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്.

പള്‍സര്‍ സുനി ജയിലില്‍ നിന്നും ആദ്യം വിളിച്ചത് സംവിധായകന്‍ നാദിര്‍ഷയെയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പള്‍സര്‍ നാദിര്‍ഷയെ വിളിക്കുന്നത് കേട്ടതായി സഹതടവുകാരനായ ജിന്‍സണ്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. ഈ മൊഴി ശരിവയ്ക്കുന്നതാണ് ജയിലില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍. നടിയെ ആക്രമിച്ച ശേഷം പ്രതിഫലക്കാര്യത്തെക്കുറിച്ച് പള്‍സര്‍, നാദിര്‍ഷയോട് സംസാരിക്കുന്നത് കേട്ടുവെന്നാണ് ജിന്‍സണ്‍ മൊഴി നല്‍കിയത്.

നാദിര്‍ഷയുമായി പള്‍സര്‍ ഒന്നിലധികം തവണ ഫോണില്‍ സംസാരിച്ചിരുന്നു. വിളിച്ചതില്‍ ഒരു കോള്‍ എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്. പള്‍സര്‍ ജയിലില്‍ നിന്ന് തന്നെ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും വിളിച്ചിരുന്നു. ഫോണ്‍ കോളിന്റെ വിശദാംശങ്ങളും മറ്റ് നീക്കങ്ങളും നിരീക്ഷിച്ച ശേഷമാണ് പോലീസ്, നടന്‍ ദിലീപ്, നാദിര്‍ഷ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവരെ പോലീസ് ചോദ്യം ചെയ്തത്.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW