Tuesday, July 04, 2017 Last Updated 0 Min 14 Sec ago English Edition
Todays E paper
Tuesday 04 Jul 2017 04.13 PM

Celebrating Youth Sanju Shivaram

തന്റെ പുതിയ ചിത്രമായ അച്ചായന്‍സിന്റെ വിശേഷങ്ങളോടൊപ്പം സിനിമയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളെക്കുറിച്ചും സഞ്ജുശിവറാം..
uploads/news/2017/07/124440/sanjusivaramINW040717.jpg

മലയാള സിനിമയിലെ യുവ താരനിരയിലേക്കു സഞ്ജു ശിവറാമിനെ പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു. അച്ചായന്‍സിലെ റാഫി എന്ന കഥാപാത്രം ശ്രദ്ധേയമായതിന്റെ സന്തോഷത്തിലാണ് സഞ്ജു.

നീ കോ ഞാ ചാ, ഭാര്യ അത്ര പോര, ഹലോ നമസ്‌തേ, മണ്‍സൂണ്‍ മാംഗോസ്, 1983 തുടങ്ങി മലയാളത്തില്‍ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ട് ഈ യുവതാരത്തിന്.

ഒരു യുവ നടനെന്നതിനപ്പുറം സിനിമയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും പ്രൊഫഷനെ അങ്ങേയറ്റം സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തികൂടിയാണ് ഇൗ കലാകാരന്‍. ശരിക്കും ന്യൂ ജെന്‍ ആക്ടര്‍..

ന്യൂജനറേഷന്‍ സിനിമകളെക്കുറിച്ചും താരങ്ങളെപ്പറ്റിയും പൊതുവേ ചില ധാരണകളുണ്ടല്ലോ സമൂഹത്തിന്..?


പലരും പറഞ്ഞുകേട്ടിട്ടുണ്ട്. അങ്ങനെയൊന്നാണ് സിനിമ എന്നെനിക്ക് തോന്നിയിട്ടില്ല. രണ്ട് തരത്തിലാണ് ആളുകള്‍ സിനിമയിലേക്ക് വരുന്നത്. ഒന്ന് പണവും പ്രശസ്തിയും മോഹിച്ചും ആഡംബര ജീവിതം സ്വപ്നംകണ്ടുമൊക്കെ. അത്തരം കാഴ്ചപ്പാടിനോട് ഞാന്‍ യോജിക്കുന്നില്ല. പണവും പ്രശസ്തിയും ശാശ്വതമല്ല.

മറ്റൊരു കൂട്ടര്‍ കലയോടുള്ള ഇഷ്ടംകൊണ്ട് സിനിമയിലേക്കെത്തുന്നവരാണ്. ഞാന്‍ സിനിമയെ വളരെയധികം ആസ്വദിക്കുന്ന ഒരാളാണ്. എന്നെ ഏറെ ആകര്‍ഷിച്ചിട്ടുള്ളതും സിനിമ മാത്രമാണ്.

അതുകൊണ്ടുതന്നെയാണ് സിനിമയിലേക്ക് വരാന്‍ ആഗ്രഹിച്ചത്. ആളുകളില്‍ നിന്നുകിട്ടുന്ന നല്ല വാക്കുകളാണ് ഒരു കലാകാരനെ വളരാന്‍ പ്രോത്സാഹിപ്പിക്കുന്നത്.

മദ്യവും മയക്കുമരുന്നുമൊക്കെയാണ് ന്യൂ ജനറേഷന്‍ സിനിമകളിലെ ആഘോഷം. ഇത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നതെന്നും ആരോപണമുണ്ട്?


പൂര്‍ണ്ണമായും ശരിയെന്നും തെറ്റെന്നും പറയാന്‍ കഴിയില്ല. മയക്കുമരുന്നും മറ്റും ബുദ്ധിയും ക്രിയേറ്റിവിറ്റിയും ഉത്തേജിപ്പിക്കുന്ന സാധനമാണെന്നു യുവാക്കള്‍ക്കിടയില്‍ തെറ്റിധാരണയുണ്ട്. സിനിമ കണ്ട് അതില്‍നിന്ന് എന്ത് സ്വീകരിക്കണമെന്നത് ഓരോരുത്തരുടേയും കാഴ്ചപ്പാടനുസരിച്ചിരിക്കും.

പഴയസിനിമകളിലും അത്തരം രംഗങ്ങളൊക്കെ ഉണ്ടായിരുന്നല്ലോ. സിനിമയില്‍ മാത്രമല്ല മറ്റ് പല മാധ്യമങ്ങളിലൂടെയും ചെറുപ്പക്കാര്‍ക്കിടയില്‍ ഇത്തരം ധാരണകളുണ്ടാവുന്നുന്നുണ്ട്.

കൊലപാതകത്തെക്കുറിച്ചും മയക്കുമരുന്നിനെക്കുറിച്ചും പീഡനത്തെക്കുറിച്ചുമൊക്കെയാണല്ലോ മാധ്യമങ്ങളിലൂടെ നാം കേള്‍ക്കുന്നത്. മയക്കുമരുന്നിനെക്കുറിച്ചൊക്കെ പറയുന്നത് അതിന്റെ മൂല്യം കൂടി ചേര്‍ത്താണ്.

ഒരു കോടി രൂപയുടെ ഹെറോയിന്‍ പിടിച്ചുു എന്ന് വായിക്കുമ്പോള്‍, ഈ ജോലി ചെയ്താല്‍ ഇത്രയും പണമുണ്ടാക്കാമോ എന്ന് ചിന്തിക്കുന്ന ആളുകളും ഉണ്ടാവാമെന്നോര്‍ക്കണം. അതല്ലാതെ സിനിമ ഒരാളെ ചീത്തയാക്കുന്നു എന്ന് പറയരുത്.

സിനിമ എങ്ങനെയാണ് സഞ്ജുവിന്റെ മനസില്‍ കയറിക്കൂടിയത്?


സിനിമയെ കുട്ടിക്കാലം മുതലേ ആരാധിക്കുന്ന വ്യക്തിയാണ് ഞാന്‍. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ആരാധിച്ചിരുന്ന ചെറുപ്പകാലം എനിക്കും ഉണ്ടായിരുന്നു. അന്നും ഇന്നും മലയാള സിനിമ ഈ രണ്ട് നടന്‍മാരെ ചുറ്റിപ്പറ്റിയാണ് നില്‍ക്കുന്നത്.

അതിലേക്ക് മറ്റുപലരും വന്നു ചേര്‍ന്നിട്ടുണ്ടെന്നുമാത്രം. സിനിമയില്‍ എത്തണമെന്ന എന്റെ സ്വപ്നം വീട്ടുകാര്‍ക്കും അറിയാവുന്നതുകൊണ്ട് അവരും എന്നെ നിരുത്സാഹപ്പെടുത്തിയില്ല. പഠനം കഴിഞ്ഞു മതിയെന്ന അവരുടെ തീരുമാനത്തെ ഞാനും മാനിച്ചു.

കായികരംഗത്തോടും ഏറെ താല്‍പര്യമുള്ള വ്യക്തിയാണ ല്ലോ. അതാണോ 1983 യില്‍ എത്തിച്ചത് ?


ഒരു കാലത്ത് സിനിമയേക്കാള്‍ എനിക്ക് ഇഷ്ടമുള്ള കാര്യമായിരുന്നു സ്പോര്‍ട്‌സ്. കാരണം അക്കാലത്ത് സിനിമ അപ്രാപ്യമാണെന്നു തോന്നിയിരുന്നു. എന്റെ പഠനത്തിന്റെ ഭൂരിഭാഗവും ഹോസ്റ്റലില്‍ നിന്നായിരുന്നു. അതുകൊണ്ടുതന്നെ മിക്ക കായിക ഇനങ്ങളിലും പങ്കെടുക്കാനും അതിലൊക്കെ നന്നായി പെര്‍ഫോം ചെയ്യാനും കഴിഞ്ഞിട്ടുണ്ട്.

ക്രിക്കറ്റിനോടായിരുന്നു വല്ലാത്ത ഭ്രമം. ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരു ഫയല്‍ പോലെ വര്‍ഷങ്ങളോളം എഴുതി സൂക്ഷിച്ചിരുന്നു.
അന്നും ഇന്നും ഞാന്‍ ഏറെ ആരാധിക്കുന്ന താരങ്ങളാണ് സച്ചിനും മുഹമ്മദ് അസ്ഹറുദീനുമൊക്കെ.

2000 കാലഘട്ടത്തില്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അസ്ഹറുദീന് വിലക്കേര്‍പ്പെടുത്തിയ സംഭവങ്ങളുമൊക്കെ ഉണ്ടായശേഷം പിന്നീട് ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒന്നും ഞാന്‍ എഴുതി സൂക്ഷിച്ചിട്ടില്ല. പക്ഷേ കായിക രംഗവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്.

1983 സിനിമയുമായി ബന്ധപ്പെട്ട പരസ്യം ചിത്രഭൂമിയിലോ മറ്റോ ആണ് ഞാന്‍ കാണുന്നത്. ഒരിക്കല്‍ ഡയറക്ടര്‍ എബ്രിഡ് ഷൈനെ ഒരു ഫംങ്ഷനു പോയപ്പോള്‍ കാണാനിടയായി. അന്ന് ഷൈന്‍ ചേട്ടനോട് സിനിമയെക്കുറിച്ചുള്ള കാര്യങ്ങള്‍ ചോദിച്ചു. സംസാരിച്ച കൂട്ടത്തില്‍ നിനക്കും ഇതിലൊരു വേഷം തരുന്നുണ്ടെന്ന് ഷൈന്‍ ചേട്ടന്‍ പറഞ്ഞു.

TRENDING NOW