Tuesday, September 12, 2017 Last Updated 56 Min 49 Sec ago English Edition
Todays E paper
Tuesday 04 Jul 2017 03.59 PM

'രത്‌നധാരണം' മനുഷ്യശരീരത്തെ ഉത്തേജിപ്പിക്കുവാനും മനോബലം വര്‍ദ്ധിപ്പിക്കുവാനും നല്ലരീതിയില്‍ ചിന്തിപ്പിക്കുവാനും കഴിയുന്നു

uploads/news/2017/07/124437/joythi040717a.jpg

രത്‌നധാരണത്തിലൂടെ മനുഷ്യശരീരത്തെ ഉത്തേജിപ്പിക്കുവാനും മനോബലം വര്‍ദ്ധിപ്പിക്കുവാനും നല്ലരീതിയില്‍ ചിന്തിപ്പിക്കുവാനും കഴിയുന്നു. അതിനോടൊപ്പം തന്നെ ഏറ്റവും പ്രധാനം മനുഷ്യനില്‍ തടസ്സപ്പെട്ടുകിടക്കുന്ന സാമ്പത്തിക തടസം, തൊഴില്‍തടസം, വിദ്യാതടസം, ശത്രുഭയം, നെഗറ്റീവ് എനര്‍ജിയുടെ ആവാഹനം, കുട്ടികളുണ്ടാകുന്നതിനുള്ള തടസം ഇങ്ങനെയുള്ള പലവിധമായ തടസങ്ങളെയും അതിജീവിച്ച് നിഷ്പ്രയാസം വിജയത്തിലെത്താന്‍ രത്‌നധാരണത്താല്‍ കഴിയും.

മനുഷ്യമനസ്സിനെയും ശരീരത്തെയും അപാരമായി ഉത്തേജിപ്പിക്കുവാനും നിയന്ത്രിക്കുവാനും രത്‌നങ്ങള്‍ക്ക് കഴിയും. ഗ്രഹനിലയുടെ അടിസ്ഥാനത്തില്‍ ഗ്രഹങ്ങളുടെ ആധിപത്യം മനസ്സിലാക്കിയാണ് രത്‌നങ്ങള്‍ നിര്‍ണയിക്കുന്നത്. ഗ്രഹങ്ങളുടെ സഞ്ചാരവും പ്രകാശരശ്മികളും വ്യക്തിജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും തമ്മില്‍ ബന്ധമുണ്ട്.

സൂര്യപ്രകാശരശ്മികളും സൂര്യപ്രകാശം മറ്റ് ഗ്രഹങ്ങളില്‍ തട്ടി പ്രതിഫലിക്കുന്ന രശ്മികളും ചേര്‍ന്ന പ്രകാശരേണുക്കളാണ് ഭൂമിയില്‍ പതിക്കുന്നത്. അവ മനുഷ്യനില്‍ സ്വാധീനിക്കുകയും മനുഷ്യനില്‍ മാനസികവും ശാരീരികവുമായ ഉയര്‍ച്ചതാഴ്ചകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.

ഭൂമിയില്‍ പതിക്കുന്ന പ്രകാശരശ്മികളുടെ പ്രവാഹശക്തി നിയന്ത്രിക്കുന്നതിന് രത്‌നങ്ങള്‍ക്ക് കഴിയുന്നു. പ്രകാശരശ്മികളില്‍ രത്‌നങ്ങളില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ആവശ്യമുള്ള രശ്മികളെ നിരന്തരമായി പ്രവഹിപ്പിക്കുവാനും ആവശ്യമില്ലാത്തവയെ വിഗിരണം ചെയ്യുവാനും രത്‌നങ്ങള്‍ക്ക് കഴിയും.

മനുഷ്യനെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ തളര്‍ത്തുന്നത് മടി, ഭയം, ധൈര്യക്കുറവ് എന്നിവയാണ്. ഇങ്ങനെയുള്ള കാര്യങ്ങള്‍ മനുഷ്യന്‍ ജനിക്കുമ്പോള്‍ ദൈവം അവനില്‍ ഏല്‍പ്പിച്ചുവിടുന്നതല്ല. എല്ലാ മനുഷ്യരും ഒരുപോലെയാണ് ജനിക്കുന്നത്. പക്ഷേ, ശേഷം അവന്‍ വളരുന്ന സാഹചര്യങ്ങള്‍ അവനില്‍ മാറ്റങ്ങള്‍ വരുത്തുന്നു.

ഭയമായാലും മടിയായാലും ധൈര്യക്കുറവ് ആയാലും സാഹചര്യങ്ങളിലൂടെ മനുഷ്യന് വന്നുചേരുന്ന അനുഭവങ്ങളാണ്. ഇവയൊന്നും ഒരിക്കലും മനുഷ്യരില്‍ സ്ഥിരമായി നില്‍ക്കുന്ന പ്രക്രിയ അല്ല. മനുഷ്യന്റെ മനോബലം കൊണ്ട് ഇവയെ നിഷ്പ്രയാസം തൂത്തെറിയാന്‍ കഴിയും.

എന്തുകൊണ്ടെന്നാല്‍ മനുഷ്യന്‍ എന്താണെന്നും മനുഷ്യനിലുള്ള ശക്തി എന്താണെന്നും തിരിച്ചറിഞ്ഞാല്‍ മതി. എന്തുതന്നെയായാലും ഇതിനെയെല്ലാം മനസ്സിലാക്കിക്കുവാനും തിരിച്ചറിയിക്കുവാനും ഒരു പുറംശക്തി അവനില്‍ പ്രവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും ശക്തമായ മാറ്റം ഉണ്ടാകും.

അതിന് അത്യന്താപേക്ഷിതമായും വേണ്ടുന്നത് ദൈവഭക്തി, നിത്യപ്രാര്‍ത്ഥന, നല്ല അറിവുള്ളവരുടെ ഉപദേശം, ദുഷ്ടചിന്തകളും ദുശ്ശീലങ്ങളും ഒഴിവാക്കുക എന്നിവയാണ്. ഇതിലൂടെ ഒരു പരിധിവരെ മനോബലം വീണ്ടെടുക്കാന്‍ കഴിയും.

പക്ഷേ, അവയെ നിരന്തരമായി നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിഞ്ഞെന്നുവരില്ല. ഇവിടെയാണ് രത്‌നധാരണത്തിന്റെ പ്രാധാന്യം. രത്‌നധാരണത്തിലൂടെ മനുഷ്യശരീരത്തെ ഉത്തേജിപ്പിക്കുവാനും മനോബലം വര്‍ദ്ധിപ്പിക്കുവാനും നല്ലരീതിയില്‍ ചിന്തിപ്പിക്കുവാനും കഴിയുന്നു.

അതിനോടൊപ്പം തന്നെ ഏറ്റവും പ്രധാനം മനുഷ്യനില്‍ തടസ്സപ്പെട്ടുകിടക്കുന്ന സാമ്പത്തിക തടസം, തൊഴില്‍തടസം, വിദ്യാതടസം, ശത്രുഭയം, നെഗറ്റീവ് എനര്‍ജിയുടെ ആവാഹനം, കുട്ടികളുണ്ടാകുന്നതിനുള്ള തടസം ഇങ്ങനെയുള്ള പലവിധമായ തടസങ്ങളെയും അതിജീവിച്ച് നിഷ്പ്രയാസം വിജയത്തിലെത്താന്‍ രത്‌നധാരണത്താല്‍ കഴിയും.

പക്ഷേ, ഗ്രഹനില പ്രകാരം രത്‌നങ്ങള്‍ നിര്‍ണ്ണയിച്ചാല്‍ മാത്രം പോരാ, രത്‌നങ്ങളുടെ പ്രവര്‍ത്തനശേഷി നിര്‍ണ്ണയിച്ച് അവയുടെ ആഗിരണവിഗിരണ ശക്തി നിയന്ത്രിതമാംവിധം നിര്‍ണ്ണയിച്ചേ രത്‌നം ധരിക്കാവൂ.

ഗണേശന്‍ എസ്.
ജം കണ്‍സള്‍ട്ടന്റ്

Ads by Google
Advertisement
TRENDING NOW