Thursday, May 24, 2018 Last Updated 9 Min 22 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jul 2017 02.52 PM

വോഡഫോണും വാട്സ്ആപ്പുമായി കൈകോര്‍ക്കുന്നു; എന്തിനെന്ന് അറിയേണ്ടേ ?

whatsapp, vodafone

വോഡഫോണ്‍ ഇന്ത്യ, വാട്‌സ്ആപ്പുമായി കൈകോര്‍ക്കുന്നു. ലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ഭാഷയില്‍ പരസ്പര ആശയവിനിമയം നടത്താന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുകാണ് ലക്ഷ്യം. വോഡാഫോണുമായി ചേര്‍ന്ന് ഇന്ത്യയില്‍ കൂടുതല്‍ ആളുകള്‍ക്ക് ആശയവിനിമയം സാധ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അവരവര്‍ക്ക് ഇഷ്ടപ്പെട്ട ഭാഷയില്‍ ഇനി വാട്‌സ്ആപ്പിലൂടെ പ്രിയപ്പെട്ടവരുമായി എപ്പോള്‍, എവിടെവച്ചും ചാറ്റ് ചെയ്യാനുള്ള അവസരമാണ് ഒരുക്കുന്നതെന്നും ഭാഷ തെരഞ്ഞെടുക്കുന്നതില്‍ വളരെ പ്രാധാന്യമുണ്ടെന്നും വോഡഫോണുമായി സഹകരിച്ച് ഇത് സാധ്യമാക്കുന്നതില്‍ സന്തോഷമുണ്ടെന്നും വാട്‌സ്ആപ്പ് വൈസ് പ്രസിഡന്റ് നീരജ് അറോറ പറഞ്ഞു.

ലോകമൊട്ടാകെ വാട്‌സ്ആപ്പ് ഇന്ന് 50 ഭാഷകളില്‍ ലഭ്യമാണ്. 10 ഭാഷകള്‍ ഉപയോഗിക്കുന്ന 20 കോടി വരിക്കാരാണ് വാട്‌സ്ആപ്പിന് ഇന്ത്യയിലുള്ളത്. വാട്‌സ്ആപ്പില്‍ പുതിയതായി അവതരിപ്പിച്ച പ്രാദേശിക ഭാഷ ഫീച്ചറിന്റെ പ്രചരണത്തിനായി വോഡഫോണ്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ചാറ്റ് ചെയ്യുമ്പോള്‍ വിവിധ ഭാഷകള്‍ തെരഞ്ഞെടുക്കുന്നത് എങ്ങനെയെന്ന് ഘട്ടംഘട്ടമായി മനസിലാക്കി തരുവാന്‍ ആനിമേഷന്‍ ഡിസ്‌പ്ലേയാണ് ഒരുക്കിയിട്ടുളളത്. ഇതുവഴി ഏതാനും ക്ലിക്കുകളിലൂടെ വോഡഫോണില്‍ പ്രാദേശിക ഭാഷയില്‍ വാട്‌സ്ആപ്പ് സെറ്റ് ചെയ്യാം. ചാറ്റിങ് സ്റ്റാറ്റസ് അപ്പ്‌ഡേറ്റ്, പ്രാദേശിക ഭാഷയില്‍ മെസേജുകള്‍ ഷെയര്‍ ചെയ്യുക തുടങ്ങിയവയെല്ലാം സാധ്യമാണ്.

വരിക്കാര്‍ക്ക് പ്രിയപ്പെട്ടവരുമായി അവരവരുടെ ഭാഷയില്‍ തന്നെ ചാറ്റ് ചെയ്യാന്‍ സഹായിക്കാനും, പഠിപ്പിക്കുന്നതിനുമായി വാട്‌സ്ആപ്പുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ലക്ഷക്കണക്കിന് വരുന്ന ഇന്റര്‍നെറ്റ് വരിക്കാരെ ഇതുവഴി ശാക്തീകരിക്കാന്‍ സാധിക്കുമെന്നും വോഡാഫോണ്‍ ഇന്ത്യ ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ സന്ദീപ് കടാരിയ പറഞ്ഞു. പ്രാദേശിക ഭാഷകള്‍ക്ക് പിന്‍തുണ നല്‍കുക എന്നുള്ളത് തങ്ങളുടെ വ്യക്തമായ ലക്ഷ്യമാണ്, വാട്‌സ്ആപ്പുമായുള്ള പ്രചരണം ആ ലക്ഷ്യത്തിലേക്കുള്ള ശരിയായ ദിശയാണെന്ന് സന്ദീപ് കടാരിയ കൂട്ടിച്ചേര്‍ത്തു.

Ads by Google
Ads by Google
Loading...
TRENDING NOW