Tuesday, July 04, 2017 Last Updated 1 Min 22 Sec ago English Edition
Todays E paper
Tuesday 04 Jul 2017 02.28 PM

പ്രവാസി ഇന്ത്യക്കാര്‍ പണം വിദേശത്തേക്ക് കൊണ്ടു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

uploads/news/2017/07/124427/FEMA.jpg

ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: പ്രവാസി ഇന്ത്യാക്കാര്‍ സ്വദേശത്തേയ്ക്ക് പണവും സ്വര്‍ണവും കൊണ്ടുവരുമ്പോള്‍ പല നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കേണ്ടതുണ്ട്. എന്നാല്‍ പ്രവാസികള്‍ ഇന്ത്യയില്‍ സമ്പാദിക്കുന്ന പണം വിദേശത്തേക്ക് കൊണ്ടുപോകാനുള്ള നിയമങ്ങള്‍ ശ്രദ്ധിക്കുക.

ഫെമാ നിയമം അനുസരിച്ച് പ്രവാസിയുടെ സ്വത്തുക്കള്‍ വിറ്റുകിട്ടുന്ന ലാഭം വിദേശത്തേക്കു നേരിട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല. അത് പ്രവാസിയുടെ എന്‍ആര്‍ഒ അക്കൗണ്ടില്‍ അടച്ച് നികുതിക്ക് ശേഷം നിയമപ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് ശേഷം മാത്രമേ കൊണ്ടുപോകാവൂ.
ഒരു സാമ്പത്തിക വര്‍ഷത്തില്‍, പത്ത് ലക്ഷം ഡോളര്‍ വരെ കൊണ്ട് പോകാം (അതായത് ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടം). ഇതില്‍ കൂടുതല്‍ തുക കൊണ്ടുപോകണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമാണ്.

അത്യാവശ്യം വേണ്ട രേഖകള്‍: വിദേശ ഇന്ത്യന്‍ പൗരന് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കള്‍ വിറ്റുകിട്ടുന്നപണം വിദേശത്തേക്കു കൊണ്ടുപോകുന്നതിനു മുമ്പ് ആദായനികുതി ഉദ്യോഗസ്ഥന്റെ പക്കല്‍നിന്നും നികുതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും, ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്.

ഇന്ത്യയിലെ വീട് വില്‍ക്കുന്ന പണം, സ്വത്തുക്കള്‍ വാങ്ങുന്ന സമയത്ത് അംഗീകൃത ബാങ്കിംഗ് ചാനലിലൂടെ മുടക്കിയ തുകയും, അതിനു ബാങ്കില്‍ നിന്ന് പണം കടം എടുത്തിട്ടുണ്ടെങ്കില്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് ഉപയോഗിച്ച് വീട്ടിയ കടവും ഉള്‍പ്പെടെയുള്ള തുക വിദേശത്തേക്ക് കൊണ്ടുപോകുന്നതിന് നിയമ തടസ്സമില്ല. എന്നാല്‍ താമസിക്കാന്‍ നിര്‍മ്മിച്ച വീടുകളാണ് വില്‍ക്കുന്നതെങ്കില്‍ രണ്ടു വീടുകള്‍ക്ക് ലഭിച്ച പണം മാത്രമേ വിദേശത്തേക്കു കൊണ്ടുപോകാന്‍ നിയമം അനുവദിക്കുന്നുള്ളു.

വിദേശത്ത് താമസിക്കുന്ന ഇന്ത്യാക്കാര്‍ക്കും, വിദേശപൗരത്വമുള്ളവര്‍ക്കും ഇന്ത്യയില്‍ സ്വത്തുക്കള്‍ സമ്പാദിക്കുന്നതിന് നിയമ തടസമില്ല. എന്നാല്‍, അംഗീകൃത ബാങ്കിംഗ് ചാനലിലൂടെ മാത്രമേ ഇടപാടുകള്‍ നടത്തുന്നതിനു സാധ്യമാവുകയുള്ളു. കൃഷിഭൂമിയുടെയും പ്ലാന്റേഷന്റെയും കാര്യത്തില്‍ ഇവര്‍ക്ക് ഒഴിവൊന്നുമില്ല.

ജോര്‍ജ് ജോണ്‍

Ads by Google
Tuesday 04 Jul 2017 02.28 PM
YOU MAY BE INTERESTED
TRENDING NOW