Friday, February 23, 2018 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jul 2017 02.19 PM

സൗദി അറേബ്യയില്‍ ഗാർഹിക തൊഴിലാളികൾക്ക് കഫാല മാറ്റത്തിന് അനുമതി

uploads/news/2017/07/124425/gulf040717a.jpg

റിയാദ് : സൗദി അറേബ്യയില്‍പതിമൂന്നു സാഹചര്യങ്ങളിൽ ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് തൊഴിലുടമയുടെ അനുമതി കൂടാതെ മറ്റൊരു തൊഴിലുടമയുടെ പേരിലേക്ക് മാറ്റുന്നതിന് അനുമതിയുള്ളതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

തുടർച്ചയായോ അല്ലാതെയോ മൂന്നു മാസത്തെ വേതനം വിതരണം ചെയ്യുന്നതിന് തൊഴിലുടമ കാലതാമസം വരുത്തിയാൽ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റുന്നതിന് അനുവദിക്കും. എയർപോർട്ടുകളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ സ്‌പോൺസർ സ്വീകരിക്കാതിരുന്നാലും സ്‌പോൺസർഷിപ്പ് മറ്റൊരാളുടെ പേരിലേക്ക് മാറ്റുന്നതിന് അനുവദിക്കും.

സൗദിയിലെത്തി പതിനഞ്ചു ദിവസത്തിനകം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ അഭയ കേന്ദ്രത്തിൽ നിന്ന് ഗാർഹിക തൊഴിലാളികളെ സ്വീകരിക്കാതിരുന്നാലും ഇഖാമയുണ്ടാക്കി കൊടുക്കാതിരുന്നാലും കാലാവധി അവസാനിച്ച് 30 ദിവസം പിന്നിട്ട് ഇഖാമ പുതുക്കി നൽകാതിരുന്നാലും തൊഴിലുടമയുടെ അനുമതി കൂടാതെ ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മറ്റു തൊഴിലുടമകളുടെ പേരിലേക്ക് മാറ്റുന്നതിന് സാധിക്കും.

ചെറിയാൻ കിടങ്ങന്നൂർ.

Ads by Google
Tuesday 04 Jul 2017 02.19 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW