Sunday, November 19, 2017 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
റെജി ടി. തോമസ്
റെജി ടി. തോമസ്
Tuesday 04 Jul 2017 01.59 PM

ധനകാര്യ സ്ഥാപനങ്ങളില്‍ നിരവധി ജോലിസാദ്ധ്യത

uploads/news/2017/07/124422/Weeklyedu040717a.jpg

നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡ് നടത്തുന്ന പ്രധാനപ്പെട്ട കോഴ്‌സാണ് പോസ്റ്റ്ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ ഫിനാഷ്യല്‍ മാര്‍ക്കറ്റ്. കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാഷ്യല്‍ മാനേജ്‌മെന്റുമായി (എന്‍.ഐ.എഫ്.എം) സഹകരിച്ചാണ് ഈ കോഴ്‌സ് നടത്തുന്നത്.

ഒരുവര്‍ഷമാണ് കോഴ്‌സ് കാലാവധി. ഫിനാഷ്യല്‍ പ്ലാനര്‍, ബാങ്കിങ്, മ്യൂച്ച്വല്‍ ഫണ്ട്, റിസര്‍ച്ച് ഫേം, ബ്രേക്കിങ് ഫേം, ക്യാപിറ്റല്‍ മാര്‍ക്കറ്റ് തുടങ്ങിയ മേഖലകളില്‍ തൊഴിലവസരമുണ്ട്.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (ബി.എസ്.ഇ) നടത്തുന്ന ഗ്ലോബല്‍ മാര്‍ക്കറ്റ് പ്രൊഫഷണല്‍ പ്രോഗാം എന്ന കോഴ്‌സ് രണ്ടരവര്‍ഷം ദൈര്‍ഘ്യമുള്ളതാണ്. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ കോഴ്‌സ് നടത്തപ്പെടുന്നു.

ക്യാപിറ്റല്‍ മാര്‍ക്കറ്റ് പ്രൊഫഷണലുകള്‍ക്കു വേണ്ടി വിവിധ കോഴ്‌സുകള്‍ വേറെയും നടത്തുന്നുണ്ട്.
ബിസിനസ്സ്, ഫിനാന്‍സ് അനലിസ്റ്റ്, റിസ്‌ക് ആന്‍ഡ് റഗുലേഷന്‍ മാനേജര്‍ തുടങ്ങിയ മേഖലകളിലാണ് ജോലിസാദ്ധ്യത.

കൊച്ചിന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും ഏതാനും കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് (ബിരുദം വേണം), നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സര്‍ട്ടിഫിക്കേഷന്‍ ഇന്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് (പ്ലസ്ടു/ തത്തുല്യയോഗ്യത വേണം), ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സര്‍ട്ടിഫിക്കേഷന്‍ ഇന്‍ സെക്യൂരിറ്റി മാര്‍ക്കറ്റ് (പ്ലസ്ടു/ തത്തുല്യയോഗ്യത) എന്നീ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളാണവ.

അസോസിയേഷന്‍ ഓഫ് മ്യൂച്ചല്‍ ഫണ്ട്‌സ് ഓഫ് ഇന്ത്യ (മുംബൈ), നര്‍സിമോണ്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (മുംബൈ), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് ഡവലപ്‌മെന്റ് (ഡല്‍ഹി), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍ഷ്യല്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റസ് പ്ലാനിങ് (മുംബൈ) തുടങ്ങിയവ ഈ മേഖലയില്‍ കോഴ്‌സുകള്‍ നടത്തുന്ന പ്രധാന സ്ഥാപനങ്ങളാണ്.

Ads by Google
Ads by Google
TRENDING NOW