Friday, April 06, 2018 Last Updated 3 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jul 2017 01.13 PM

ജൂലൈ 4 ദിലീപിന്റെ ഭാഗ്യ ദിവസമായിരുന്നു; വീണ്ടുമൊരു ഭാഗ്യദിനം വന്നപ്പോള്‍ ദിലീപിന്റെ വിധിയെന്ത്?

uploads/news/2017/07/124416/july.jpg

മലയാള സിനിമയുടെ എല്ലാ മേഖലയിലും സ്വാധീനമുള്ള താരമാണ് ദിലീപ്. മിമിക്രി കലാകാരനില്‍ നിന്ന് ജനപ്രീയ നായകനായുള്ള വളര്‍ച്ച. വിശ്വാസങ്ങള്‍ ശക്തമായുള്ള സിനിമ ലോകത്ത് ദിലീപിനുമുണ്ട് വിശ്വാസം. അത് ജൂലൈ 4 എന്ന ദിവസത്തെ സംബന്ധിച്ചാണ്. ജൂലൈ 4 ദിലീപിന്റെ ഭാഗ്യ ദിവസമായാണ് സിനിമ ലോകത്ത് അറിയപ്പെടുന്നത്.

സിഐഡി മൂസ, മീശമാധവന്‍, ഈ പറക്കും തളിക തുടങ്ങി മലയാളത്തില്‍ തരംഗമായ ദിലീപ് ചിത്രങ്ങള്‍ റിലീസ് ചെയ്തത് ജൂലൈ 4നാണ്. എന്നാല്‍ ജൂലൈ 4 എന്ന പേരിലറിങ്ങിയ ചിത്രം പരാജയമായിരുന്നു. എങ്കിലും ജൂലൈ 4 ദിലീപിന്റെ ഭാഗ്യ ദിവസമായി തന്നെ തുടര്‍ന്നു. പുതിയ ചിത്രം രാമലീലയും ജൂലൈ നാലിന് റിലീസ് ചെയ്യാനായിരുന്നു പദ്ദതി. എന്നാല പുതിയ സംഭവ വികാസങ്ങളോടെ റിലീസ് മാറ്റേണ്ടി വന്നു.

അന്വേഷണത്തില്‍ നിര്‍ണായകമായ തെളിവുകളും കണ്ടെത്തലുകളും പുറത്തുവന്ന സ്ഥിതിക്ക് ജൂലൈ നാല് ഏറെ നിര്‍ണായകമായ ദിവസമായി മാറിയിരിക്കുകയാണ്. പ്രമുഖരുടെ അറസ്റ്റും ചോദ്യം ചെയ്യലുമടക്കമുള്ള നിര്‍ണായക സംഭവവികാസങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരും കുറവല്ല. അതിനാല്‍ ഇത്തവണ ജൂലൈ 4 ദിലീപിന്റെ ഭാഗ്യമാകുമോ നിര്‍ഭാഗ്യമോ എന്ന് കാത്തിരുന്ന് കാണാം.

Ads by Google
Tuesday 04 Jul 2017 01.13 PM
Ads by Google
LATEST NEWS
TRENDING NOW