Thursday, November 23, 2017 Last Updated 6 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jul 2017 01.00 PM

അതിര്‍ത്തികള്‍ കടന്നൊരു പ്രണയം: പ്രണയാ‘ഭ്യര്‍ത്ഥന’ സുഷമാ സ്വരാജിന്റെ മേശപ്പുറത്ത്

Sushma Swaraj,  border, love

ന്യൂഡല്‍ഹി: പ്രണയം ദിവ്യമാണ് അമൂല്യമാണ്. എന്നാല്‍ ചില പ്രണയങ്ങള്‍ പൂര്‍ത്തയാകണമെങ്കില്‍ മാതാപിതാക്കളുടെ മാത്രം അനുമതി പോര. അത്തരത്തില്‍ ഒരു പ്രണയകഥയാണ് സാദിയയുടേയും സയ്യിദിന്റെയും. എന്നാല്‍ ഇവിടെ കനിയേണ്ടത് ഇന്ത്യയാണ്.

അതിര്‍ത്തികള്‍ കടന്നൊരു പ്രണയമാണിരുവരുടേയും. പാകിസ്ഥാനിലെ കറാച്ചി സ്വദേശിയായ സാദിയയും ലഖ്‌നൗ സ്വദേശിയായ സയ്യിദുമായാണ് പ്രണയത്തിലായത്. എന്നാല്‍ വിസ പലതവണ വിസ്സമ്മതിച്ച ഇവരുടെ പ്രണയത്തിന്റെ അഭ്യര്‍ദ്ധന ഇപ്പോള്‍ ഉള്ളത് സുഷമാ സ്വരാജിന്റെ മേശപ്പുറത്താണ്.

ലഖ്‌നൗവില്‍ വച്ച് വിവാഹം നടത്തുവാന്‍ തീരുമാനിച്ചതിന് ശേഷം സാദിയയും കുടുംബവും ഇന്ത്യയിലേക്ക് എത്തുന്നതിനുള്ള ടൂറിസ്റ്റ് വിസ നിഷേധിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് സുഷമ സ്വരാജിന് ട്വിറ്റര്‍ സന്ദേശവും അയച്ചിട്ടുണ്ട്. 2012ല്‍ ലഖ്‌നൗവില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്.

Ads by Google
Ads by Google
TRENDING NOW