Tuesday, July 04, 2017 Last Updated 4 Min 50 Sec ago English Edition
Todays E paper
Tuesday 04 Jul 2017 12.27 PM

എന്ത് ചെയ്യണമെന്നറിയില്ലാ, എല്ലാം ശൂന്യമാണ്; ദിലീപ് ചിത്രം രാമലീലയുടെ സംവിധായകന്‍

uploads/news/2017/07/124406/ramlala.jpg

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ആരോപണ വിധോയനായതോടെ കുടുങ്ങിയരിക്കുന്നത് റിലീസാകാനിരുന്നതും ഷൂട്ടിങിലിരിക്കുന്നതുമായ സിനിമകളുടെ സംവിധായകരും നിര്‍മ്മതാക്കളും. ജൂലൈ ഏഴിന് റിലീസ് നിശ്ചയിച്ചിരുന്ന ദിലീപ് ചിത്രം രാമലീലയാണ് ഇപ്പോള്‍ പ്രതിസന്ധിയില്‍. കമ്മാരസംഭവം, ഡിങ്കന്‍ ത്രിഡി എന്നിവയും ഷൂട്ടിങ് മുടങ്ങി. സാങ്കേതിക ജോലികളുള്ളതിനാലാണ് രാമലീല ജൂലൈ 21 ലേയ്ക്ക് മാറ്റിയതെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞു. സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനിടെ ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ഗോപിയുടേതെന്ന പേരില്‍ വാട്ട്‌സ്ആപ്പ് സന്ദേശമെത്തി.

അരുണ്‍ ഗോപിയുടേതാണോ ഇതെന്ന കാര്യത്തില്‍ വ്യക്തതയില്ല. സംവിധായകന്‍ അത്തരത്തിലൊരു വാട്‌സ്ആപ്പ് സന്ദേശമയക്കാന്‍ സാധ്യതയില്ലെന്ന് പറയുമ്പോഴും ഓഡിയോ പ്രചരിക്കുകയാണ്. 'എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. മനസ്സ് ബ്ലാങ്കാണ്. എല്ലാവരും സഹായിക്കണം. ടോമിച്ചായന്‍ പറഞ്ഞിരിക്കുന്നത് പടം 21-ന് തന്നെ ഇറക്കണമെന്നാണ്' എന്ന തരത്തിലാണ് ഓഡിയോ. എന്നാല്‍ ഇത് വ്യാജമാണെന്നാണ് സൂചന.

കൊച്ചി വിട്ടു പോകരുതെന്ന് ദിലീപിന് നിര്‍ദ്ദേശമുള്ളതിനാല്‍ വിദേശത്ത് ഷൂട്ടിങുള്ള ഡിങ്കന്‍ ത്രിഡിയും പാതി വഴിയില്‍ നിലച്ചു. മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ളതിനാല്‍ കൃത്യ സമയത്ത് റിലീസ് ചെയ്തില്ലെങ്കില്‍ വന്‍ നഷ്ടം നിര്‍മ്മാതാക്കള്‍ക്ക് വരും.

Ads by Google
TRENDING NOW