Sunday, February 18, 2018 Last Updated 33 Min 27 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jul 2017 11.57 AM

ഒന്‍പത് വയസ്സുകാരന്‍ ബസ് മോഷ്ടിച്ച് ഓടിച്ചു ; പിന്നീട് നടന്നത് നാടകീയ രംഗങ്ങള്‍

uploads/news/2017/07/124397/boy.jpg

ഒന്‍പത് വയസ്സുകാരന്‍ ബസ് മോഷ്ടിച്ച് ഓടിച്ചു. ചൈനയിലെ ഗുവാങ്‌ഴുവിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഒന്‍പത് വയസ്സുകാരന്‍ ബസ്സുമായി കടന്നത്. സംഭവം റിപ്പോര്‍ട്ട് ചെയ്ത് കുട്ടിയെയും ബസും കണ്ടെത്തുമ്പോഴേക്കും 40 മിനിട്ടുകള്‍ കഴിഞ്ഞിരുന്നു. കുട്ടിയെ നിര്‍ത്തിച്ച പോലീസുകാര്‍ പിന്നീട് പരിശോധിച്ചത് ആര്‍ക്കെങ്കിലും പരിക്കുകള്‍ ഉണ്ടായോ എന്നാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടി കേടുപാടുകളോ ആര്‍ക്കും പരിക്കോ ഉണ്ടാക്കിയിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് പോലീസ് കുട്ടിയെ സ്‌റ്റേഷനില്‍ എത്തിച്ചു. കുട്ടിയുടെ പ്രായം പരിഗണിച്ച് മുഖം വ്യക്തമാകാതിരിക്കാന്‍ പോലീസ് ശ്രദ്ധിച്ചിരുന്നു. കുട്ടിയുടെ മാതാപിതാക്കളെ വിളിച്ച് സംഭവം അറിയിക്കുകയും അവരോടൊപ്പം കുട്ടിയെ വിടുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കുട്ടിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

uploads/news/2017/07/124397/boy1.jpg

Ads by Google
Ads by Google
LATEST NEWS
TRENDING NOW