Tuesday, September 19, 2017 Last Updated 9 Min 44 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jul 2017 11.02 AM

പാവം രാജകുമാരന്‍, പശുവിനെപ്പോലെ നടത്തം, തിന്നുന്നത് പുല്ല്... ഇന്ത്യയിലേയ്ക്കും വരുമോ ബോൺത്രോപ്പി അഥവാ പശുമാനിയ!

തുടർച്ചയായി പശുക്കളെ പറ്റി ചിന്തിക്കുന്നത് ഇതിനു കാരണമാകാം. ഇല്ലെങ്കിൽ യാഥാർത്ഥ്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാത്ത ഒരു മൃഗാതുര സ്വപ്നത്തിൽ നിന്നും തിരിച്ച് വരാനാകാതെ ബോൺത്രോപ്പിക്ക് അടിമപ്പെടാം.ഒരുപക്ഷെ അമിതമായ പശുപ്രണയമാകും മറ്റൊരു കാരണം.
cow mania

ഇറാനിയൻ ഷിയ രാജവംശമായിരുന്ന ബുയിഡിലെ രാജകുമാരനായിരുന്ന മജ് അദ് ദല്വ. താൻ ഒരു പശു ആണെന്ന് കരുതി കൈയ്യും കാലും കുത്തി നടന്നു ശീലിച്ചിരുന്നുവത്രേ ഈ രാജകുമാരന്‍. ഭക്ഷണം പശുവിനെപ്പോലെ പുല്ലും വൈക്കോലും!മധ്യകാല പേർഷ്യയിലെവിഖ്യാത വൈദ്യനായ അവിസെന്നയാണ് മജ് അദ് ദല്വയെ ഈ മാനസികവൈകല്യത്തിൽ നിന്നും മുക്തനാക്കിയത്.താൻ ഒരു പശുവോ കാളയോ ആണെന്ന് മനുഷ്യർക്ക് തന്നത്താൻ തോന്നുന്ന ഈ മാനസികവൈകല്യത്തിനു് പറയുന്ന പേരാണ് 'ബോൺത്രോപ്പി'.

ബോൺത്രോപ്പിയുടെ കാരണങ്ങൾ പലതാകാം‌. തുടർച്ചയായി പശുക്കളെ പറ്റി ചിന്തിക്കുന്നത് ഇതിനു കാരണമാകാം. ഇല്ലെങ്കിൽ യാഥാർത്ഥ്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാത്ത ഒരു മൃഗാതുര സ്വപ്നത്തിൽ നിന്നും തിരിച്ച് വരാനാകാതെ ബോൺത്രോപ്പിക്ക് അടിമപ്പെടാം.ഒരുപക്ഷെ അമിതമായ പശുപ്രണയമാകും മറ്റൊരു കാരണം. ബാബിലോൺ രാജാവായിരുന്ന നെബുക്കദ്നേസറും ബോൺത്രോപ്പി ബാധിതനായിരുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

ഇന്ത്യയിൽ തീവ്രഹൈന്ദവവാദികൾ പ്രചരിപ്പിക്കുന്ന പശു മാതൃദൈവമാണെന്ന സങ്കല്പം പലയിടങ്ങളിലും ഒരു മാസ് ഹിസ്റ്റീരിയ ആയി മാറിയിട്ടുണ്ട്. ഇത്തരത്തിൽ വളരുന്ന തീവ്രപശുപ്രണയം ഒരുപക്ഷെ കുറെ കാലം കഴിയുമ്പോള്‍ ഇന്ത്യയിലെ ബോൺത്രോപ്പി ബാധിതരുടെ എണ്ണത്തിൽ വര്‍ദ്ധനയുണ്ടാക്കാന്‍ കാരണമായേക്കാം എന്ന ആശങ്കയും തള്ളിക്കളയാന്‍ വയ്യ!

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW