Monday, February 19, 2018 Last Updated 9 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 03 Jul 2017 09.15 PM

കട്ടിപ്പട്ടാളം അവസാനിപ്പിച്ചതിനു പിന്നിലെ യഥാര്‍ത്ഥ കാരണം ഇതായിരുന്നു

uploads/news/2017/07/124139/kutti.jpg

മലയാളത്തിലെ ഒരു സ്വകാര്യ ചാനല്‍ അവതരിപ്പിച്ചിരുന്ന കുട്ടിപ്പട്ടാളം എന്ന പരിപാടി ഏറെ പ്രേക്ഷക ശ്രദ്ധ നേടിരുന്നു. മൂന്നു മുതല്‍ അഞ്ച് വയസുവരെയുള്ള കുട്ടികളെ അണിനിരത്തുന്ന പരിപാടി 2012 ലാണ് ആരംഭിച്ചത്. എന്നാല്‍ ഇടയ്ക്കു വച്ച് ഈ പരിപാടി നിര്‍ത്തി പോകുകയായിരുന്നു. പരിപാടിയുടെ തുടക്കത്തില്‍ കുട്ടികളോട് ഏറെ നിഷ്‌കളങ്കമായ ചോദ്യങ്ങളായിരുന്നു ചോദിച്ചിരുന്നത്. എന്നാല്‍ തുടര്‍ന്ന് പരിപാടിയുടെ റൈയ്റ്റിങ് കൂട്ടാനായി ദ്വയാര്‍ത്ഥം കലര്‍ന്ന് ചോദ്യങ്ങള്‍ അവതാരക ചോദിച്ചു തുടങ്ങി.

കൊച്ചു കുട്ടികളെ ചൂഷണം ചെയ്യുകയാണ് ഇത്തരം പരിപാടികള്‍ എന്നു കാണിച്ച് മലപ്പുറം ചൈല്‍ഡ് ലൈനിലും തുടര്‍ന്ന് ബാലാവകാശ കമ്മീഷനിലും സാമൂഹിക പ്രവര്‍ത്തകനായ ഹാഷിം പരാതി നല്‍കി. എന്നാല്‍ പരിപാടിക്ക് കുഴപ്പമൊന്നുമില്ലെന്നും ഇതെല്ലാം പരാതി നല്‍കിയ ആളുടെ മനോഭവത്തിന്റെ കുഴപ്പമാണ് എന്നുമായിരുന്നു ചാനല്‍ അധികൃതരുടെ വിശദീകരണം. പരാതിയെ തുടര്‍ന്ന് പരിപാടികളുടെ സിടി ഹാജരാക്കാന്‍ ചാനല്‍ അധികൃതരോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. അങ്ങനെ ഹാജരാക്കിയ സിഡിയില്‍ ഗുണപരമായി ഒന്നും ഇല്ലെന്നും കുട്ടികളുടെ മാനസികനിലയെ നെഗറ്റീവായി ബാധിക്കുന്ന ചിലതുണ്ടെന്നും കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പരിപാടി നിര്‍ത്താനും യൂട്യൂബില്‍ നിന്ന് നീക്കം ചെയ്യാനും കമ്മീഷന്‍ നിര്‍ദേശിക്കുകയായിരുന്നു.

Ads by Google
Monday 03 Jul 2017 09.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW