Wednesday, April 04, 2018 Last Updated 2 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 03 Jul 2017 04.27 PM

ഇനി എന്ത് എങ്ങനെ ?

പ്ലസ് ടുവിന് ശേഷം എന്ത് പഠിക്കണം? എവിടെ അഡ്മിഷന്‍ നേടണം? എങ്ങനെ തുടങ്ങണം? വേറിട്ട, വ്യത്യസ്തമായ കുറച്ചു കോഴ്‌സുകളെ പരിചയപ്പെടാം.
uploads/news/2017/07/124105/edusplkanyaka.jpg

പ്ലസ് ടു കഴിഞ്ഞു, ഇനി എന്ത് പഠിക്കുമെന്ന കണ്‍ഫ്യൂഷന്‍ കുറവല്ലിപ്പോഴും. അച്ഛനമ്മമാരുടെ അഭിപ്രായമനുസരിച്ച് ഉന്നതവിദ്യാഭ്യാസത്തിന് ചേരുന്ന കുട്ടികളുണ്ട്.

സ്വന്തം അഭിരുചികള്‍ക്ക് പ്രാധാന്യം നല്‍കി വേണം പുതിയ കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍. കാരണം ജീവിതം അവരുടേതാണ്. ഇഷ്ടമുള്ള ജോലിക്കുവേണ്ടിയാണ് ഒരാള്‍ പഠിക്കേണ്ടത് എന്നതുതന്നെ.

വേറിട്ടതും വ്യത്യസ്തവുമായ ഒരുപിടി കോഴ്‌സുകളാണ് കന്യക അവതരിപ്പിക്കുന്നത്. പലതിനെപ്പറ്റിയും കേട്ടിട്ടുണ്ടാവുമെങ്കിലും അവയെന്ത്? അവയുടെ സാധ്യതയെന്ത്? എന്നൊന്നും മിക്കവര്‍ക്കുമറിയാമായിരിക്കില്ല.

ഒരു കാര്യം കൂടി, ഏതു കോഴ്സ് തെരഞ്ഞെടുക്കുമ്പോഴും കോഴ്സിനെക്കുറിച്ചും പഠിപ്പിക്കുന്ന കോളജിനെക്കുറിച്ചും വിശദമായി അന്വേഷിക്കണം. ഇതിന് മുതിര്‍ന്നവരുടെ സഹായം തേടാവുന്നതാണ്.

എന്‍വയണ്‍മെന്റല്‍ സയന്‍സ്


അനന്തസാധ്യതകളുള്ള കോഴ്‌സ്. അതിലൊന്നാണ് ഭൂഗര്‍ഭശാസ്ത്രം. അഞ്ച് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്‌സിയാണ്. എന്‍ട്രന്‍സിലൂടെയാണ് പ്രവേശനം. ഇന്ത്യയിലുടനീളം അനവധി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളും ഇതിനായുണ്ട്. സൗജന്യപഠനമാണ് ഇവിടെയുള്ളത്. പെണ്‍കുട്ടികള്‍ക്ക് സൗജന്യതാമസവും സൗകര്യവുമെല്ലാം ഇവിടെയുണ്ട്. ഈ കോഴ്‌സ് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും അനുയോജ്യമാണ്.

മ്യൂസിയോളജി


ചരിത്രസംഭവങ്ങളെക്കുറിച്ചും പ്രപഞ്ചസിദ്ധാന്തങ്ങളെക്കുറിച്ചും അറിയാനും പഠിക്കാനും താല്പര്യമുള്ളവര്‍ക്കു പറ്റിയ കോഴ്‌സാണ് മ്യൂസിയോളജി. പഠനശേഷം തൊഴില്‍ മേഖലയായും ഇത് തെരഞ്ഞെടുക്കാം. മ്യൂസിയം സ്റ്റഡീസ് എന്ന പേരിലാണ് ഈ കോഴ്സ് അറിയപ്പെടുന്നത്.

പ്ലസ് ടുവിന് ശേഷം ഹിസ്റ്ററി, സോഷ്യോളജി, ആര്‍ക്കിയോളജി, അപ്ലൈഡ് ആര്‍ട്സ് തുടങ്ങിയ വിഷങ്ങളില്‍ ബിരുദം നേടിയ ശേഷം മ്യൂസിയോളജിയില്‍ ബിരുദാനന്തര ബിരുദം നേടാം. കേരളത്തില്‍ മാത്രമല്ല, രാജ്യത്തിനകത്തും, വിദേശ രാജ്യങ്ങളിലും വലിയ തൊഴില്‍ സാധ്യത.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അഭികാമ്യം.നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്ററി ഓഫ് ആര്‍ട്ട് ന്യൂഡല്‍ഹി, മഹാരാജാ സയാജിറാവു യൂണിവേഴ്‌സിറ്റി ഓഫ് ബറോഡ, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി വാരണാസി, രവീന്ദ്ര ഭാരതി യൂണിവേഴ്‌സിറ്റി കല്‍ക്കത്ത എന്നിവിടങ്ങളില്‍ മ്യൂസിയോളജി പഠിക്കാം.

ഏകദേശം ആയിരത്തിലധികം മ്യൂസിയങ്ങള്‍ ഇന്ത്യയിലുടനീളമുണ്ട്. ഇവിടെയെല്ലാം മ്യൂസിയം ഡയറക്ടര്‍, ക്യുറേറ്റര്‍, എഡ്യൂക്കേറ്റര്‍, എക്‌സിബിഷന്‍ ഡിസൈനര്‍, കണ്‍സള്‍ട്ടേഷന്‍ സ്പഷ്യലിസ്റ്റ് തുടങ്ങി അനവധി തസ്തികകളുണ്ട്. ഗവണ്‍മെന്റിന്റെ ഉടമസ്ഥതയില്‍ തന്നെയാണ് അധികവും മ്യൂസിയങ്ങളുള്ളത്. ഇവയെക്കൂടാതെ അധ്യാപനരംഗത്തും ഗവേഷണരംഗത്തും അവസരങ്ങളുണ്ട്.

ഡിസാസ്റ്റര്‍ മാനേജ്മെന്റ്


അധികം ശ്രദ്ധിക്കാത്തൊരു വിഭാഗമാണ് ഡിസാസ്റ്റര്‍ മാനേജ്മെന്റ്. എന്നാല്‍ ജോലി സാധ്യതയേറെയുള്ള കോഴ്‌സാണ്. ഒരു ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്ന ജോലികളിലൊന്നാണിത്. കാലാവസ്ഥാ വ്യതിയാനങ്ങളും, പ്രകൃതിദുരന്തങ്ങളും കൂടിയ സാഹചര്യത്തില്‍ തൊഴിലവസരങ്ങള്‍ വലുതാണ്.

എതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ ശേഷം ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടാം. പ്ലസ് ടു വിന് ശേഷം ചെയ്യാവുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ഉണ്ട്.

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് മുംബൈ, സെന്റര്‍ ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് പൂനെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ ഈ കോഴ്സ് ലഭ്യമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അഭികാമ്യമാണ് ഈ കോഴ്‌സ്.

ലാംഗ്വേജ് എക്സ്പേര്‍ട്ട്


ഭാഷയ്ക്ക് പ്രാധാന്യം നല്‍കുന്നൊരു സമൂഹമാണ് ഇന്നത്തേത്. ജോലിയ്ക്കായും ഉപരിപഠനത്തിനായും മറ്റുരാജ്യങ്ങളിലേക്ക് പറക്കുന്നവുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ഫ്രാന്‍സ്, ഇറ്റലി, കാനഡ, ജര്‍മനി എന്നിവിടങ്ങളിലേക്കും ഗള്‍ഫ് നാടുകളിലേക്കും ചേക്കേറുന്നവര്‍ക്ക് വിദേശ ഭാഷാപഠനം തുറന്നിടുന്ന സാധ്യതകള്‍ ചെറുതല്ല.

ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, റഷ്യന്‍ തുടങ്ങി പത്തോളം ഭാഷാ പഠന പ്രോഗ്രാമുകള്‍ ഉണ്ട്. ലാംഗ്വേജ് സ്പെഷ്യലിസ്റ്റ്, ഇന്റര്‍പ്രട്ടേര്‍സ്, ട്രാന്‍സ്ലേറ്റേര്‍സ് തുടങ്ങി അനേകം തൊഴില്‍ സാധ്യതകളാണ് ഈ രംഗത്തുള്ളത്. വിദേശ രാജ്യങ്ങളുടെ എംബസ്സികളിലും വന്‍കിട കമ്പനികളിലും മറ്റു രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിന് ഭാഷാ വിദഗ്ദ്ധരെ നിയമിക്കാറുണ്ട്.

ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ ശേഷം ചെയ്യാവുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും ഡിപ്ലോമ കോഴ്സുകളും പല സര്‍വകലാശാലകളും നല്‍കുന്നുണ്ട്. ഈ കോഴ്‌സ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അനുയോജ്യമാണ്.

Ads by Google
TRENDING NOW