Tuesday, September 26, 2017 Last Updated 7 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 03 Jul 2017 04.01 PM

ത്വക്‌രോഗങ്ങള്‍ക്ക് ഹോമിയോപ്പതിയും ഫലപ്രദം

uploads/news/2017/07/124099/skincarehomiyopathi.jpg

ചര്‍മ്മരോഗങ്ങളെ ചികിത്‌സിക്കുന്നതിന് പലരും ഒരു ഡോക്ടറുടെ സഹായം തേടിയെന്നു വരില്ല. സ്വയം ചികിത്‌സകരാകുന്നത് പല ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായിത്തീരാം.

ഭംഗിയുള്ള ചര്‍മ്മം സൗന്ദര്യ സങ്കല്പത്തില്‍ അതിപ്രധാനമാണ്. അതുകൊണ്ടുതന്നെ ചര്‍മ്മത്തില്‍ വരുന്ന ഏതു രോഗവും ഏത് പ്രായത്തിലുള്ളവരെയും വിഷമിപ്പിക്കും.

ചര്‍മ്മരോഗങ്ങളെ ചികിത്‌സിക്കുന്നതിന് പലരും ഒരു ഡോക്ടറുടെ സഹായം തേടിയെന്നു വരില്ല. സ്വയം ചികിത്‌സകരാകുന്നത് പല ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമായിത്തീരാം.

കാരണം കണ്ടെത്തണം


രോഗഹേതുവായ പരിതസ്ഥിതികളെയോ വ്യക്തിയുടെ സ്വഭാവ സവിശേഷതകളെയോ പരിഗണിക്കാതെ, ചര്‍മ്മരോഗങ്ങള്‍ ഷധലേപനത്തിലൂടെ ഇല്ലായ്മ ചെയ്യുന്നത്, ആ വ്യക്തിയില്‍ മറ്റു പല രോഗങ്ങളും ഉടലെടുക്കുന്നതിന് മൂലകാരണമായി ഭവിക്കുമെന്ന് ഹോമിയോ ചികിത്‌സാ ശാസ്ത്രത്തിന്റെ ആധാരഗ്രന്ഥമായ ഓര്‍ഗനോണ്‍ ഓഫ് മെഡിസിനില്‍ പ്രതിപാദിച്ചിട്ടുണ്ട്.

എത്ര അനുയോജ്യമായ ഹോമിയോ ഷധം ആണെങ്കിലും അത് ലേപനത്തിനായി ഉപയോഗിക്കുന്നത് ശരിയല്ലെന്ന ചിന്താഗതിയാണ് ഹോമിയോപ്പതിക്ക് ചികിത്‌സാ സമ്പ്രദായത്തിലുള്ളത്.

ത്വക്‌രോഗങ്ങള്‍ക്ക് കാരണം


ഏത് രോഗമാണെങ്കിലും അത് ഒരു വ്യക്തിയില്‍ ഉടലെടുക്കുന്നത് ആ വ്യക്തിയുടെ ജീവന് ആധാരമായ ജീവശക്തി ദുര്‍ബലപ്പെടുമ്പോള്‍ മാത്രമാണ്. ഇങ്ങനെ ദുര്‍ബലപ്പെടുന്ന ജീവശക്തി ഭൗതികശരീരത്തില്‍ അതിന്റെ അവസ്ഥ പ്രകടമാക്കുന്നത് വിവിധ രോഗലക്ഷണങ്ങളില്‍ കൂടിയാണ്.

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആന്തരിക അവയവങ്ങളുടെ സംരക്ഷണത്തിനായി, രോഗാതുരമായ ജീവശക്തിതന്നെ തെരഞ്ഞെടുക്കുന്ന ശരീരഭാഗമാണ് ചര്‍മ്മം. അതിന്റെ ഫലമായി ത്വക്‌രോഗങ്ങള്‍ പ്രകടമാകുന്നു.

ഇപ്രകാരം ശരീരത്തിന്റെ ഏറ്റവും പുറമെയുള്ള ഭാഗത്തുനിന്നും ലേപന ഷധങ്ങളാല്‍ ത്വക്‌രോഗ ലക്ഷണങ്ങളെ തുരത്താന്‍ ശ്രമിക്കുമ്പോള്‍, രോഗാവസ്ഥയിലുള്ള ജീവശക്തി മറ്റ് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തന വൈകല്യങ്ങള്‍ക്ക് കാരണമാവുകയും ദീര്‍ഘകാല രോഗങ്ങള്‍ക്ക് വഴി തെളിക്കുകയും ചെയ്യും.

അതിനാല്‍ ഒരു ഹോമിയോപ്പതിക്ക് ഡോക്ടറെ സംബന്ധിച്ച്, ത്വക് രോഗലക്ഷണം കണ്ടാല്‍ അത് ആ രോഗിയുടെ ശാശ്വതമായ രോഗാവസ്ഥയെ ചികിത്‌സിച്ച് മാറ്റുന്നതിനുള്ള ഏറ്റവും വലിയ വഴികാട്ടിയാണ്.

മനസും ശരീരവും


രോഗിയുടെ ശാരീരികവും മാനസികവും വ്യക്തിപരവുമായ എല്ലാ പ്രത്യേകതകളെയും പരിഗണിച്ചുകൊണ്ട് ഹോമിയോ ഷധം ശരിയായ മാത്രയിലും അളവിലും രോഗിക്ക് കഴിക്കാന്‍ നല്‍കിയാല്‍ രോഗാതുരമായ ജീവശക്തിയെ രോഗത്തില്‍നിന്നും വിമുക്തമാക്കി, ആ വ്യക്തിയെ പരിപൂര്‍ണമായി സുഖപ്പെടുത്താവുന്നതാണ്. ചര്‍മ്മത്തില്‍നിന്നും രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാകുന്നതോടെ രോഗി പരിപൂര്‍ണമായി സുഖപ്പെട്ടു എന്ന് കരുതാം.

സാധാരണയായി കണ്ടുവരുന്ന സ്‌കാബീസ്, എക്‌സിമ, പയോഡര്‍മ്മ, സോറിയാസിസ്, പുഴുക്കടി, ചുണങ്ങ് തുടങ്ങി ഏത് പേരില്‍ അറിയപ്പെടുന്ന ചര്‍മ്മരോഗമാണെങ്കിലും ഒരു വിദഗ്ദ്ധ ഹോമിയോ ചികിത്‌സകന്റെ നിരീക്ഷണങ്ങളിലൂടെയും രോഗിയുടെ വിവരണങ്ങളിലൂടെയും ലഭിക്കുന്ന വ്യക്തിപരമായ രോഗലക്ഷണങ്ങളെ ആധാരമാക്കി മാത്രമേ ഹോമിയോ ഷധ നിര്‍ണയം സാധ്യമാവുകയുള്ളൂ.

ഓരോ ഷധത്തിന്റെയും അളവ്, കഴിക്കേണ്ടുന്ന സമയം എന്നിവയും വ്യക്തിഗതമായതിനാല്‍ ഒരു ഹോമിയോ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഷധം കഴിക്കേണ്ടതാണ്.

ഷധം കഴിച്ചു കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങളില്‍ ചെറിയ വര്‍ധനവ് കാണപ്പെട്ടേക്കാം. ഇത് രോഗം ഭേദപ്പെടുന്നതിനുള്ള ഒരു തുടക്കമായി കണക്കാക്കാം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രോഗലക്ഷണങ്ങള്‍ ക്രമേണ അപ്രത്യക്ഷമായി തുടങ്ങും.

കടപ്പാട്:
ഡോ. ശിവപ്രകാശ്

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW