റിയാദ്: സൗദി അറേബ്യയില്‍ സിഗ്നൽ ലംഘിച്ച് പാഞ്ഞ സ്വദേശിയുടെ വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു. മലപ്പുറം കുട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയിൽ സ്വദേശി അബ്ദുല്ലയുടെ മകൻ സുബൈറാണ് (44) മരിച്ചത്. ബുറൈദ സുൽത്താനയിൽ ശനിയാഴ്ചയായിരുന്നു അപകടം. ജോലി സ്ഥലത്തിന് എതിർവശമുള്ള സുപ്പർ മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങി റോഡ് മുറിച്ച് കടക്കുതിനിടെയാണ് അപകടം.
ഇടിയേറ്റ് തെറിച്ചുവിണ സുബൈർ തൽക്ഷണം മരിച്ചു. ബുഫിയ ജീവനക്കാരനായിരന്നു. 20 വർഷമായി ബുറൈദയിലുണ്ട്. പെരുന്നാൾ പിറ്റേന്നാണ് നാട്ടിൽനിന്ന് അവധികഴിഞ്ഞെത്തിയത്.
വീടിെൻറ പണി തുടങ്ങിയതിനാൽ ഇവിടെ ഒപ്പം കഴിഞ്ഞിരുന്ന കുടുംബത്തെ നാട്ടിൽ നിർത്തിയശേഷമാണ് മടങ്ങിയത്. ഭാര്യ: സുമയ്യ. മക്കൾ: ശിബാന, റിഫ, ഷാദി. മാതാവ്: ഹാജറുമ്മ. സഹോദരങ്ങളായ ഷൗക്കത്ത്, ഷറഫുദ്ദീൻ, മുസ്തഫ, ഫത്താഫ്, ഹുദൈഫ് എന്നിവർ ബുറൈദയിലുണ്ട്. സെൻട്രൾ ആശുപത്രി മോർച്ചറിയിൽ സുക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും.
ചെറിയാൻ കിടങ്ങന്നൂർ.