Monday, July 03, 2017 Last Updated 3 Min 15 Sec ago English Edition
Todays E paper
Monday 03 Jul 2017 12.54 PM

ഇവളാണ് അത്ഭുത സ്ത്രീ ; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു സ്ത്രീ

uploads/news/2017/07/124072/wndr.jpg

സോഷ്യല്‍ മീഡിയയില്‍ ഒരു സ്ത്രീയാണ് ഇപ്പോള്‍ താരം. നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് എവിടെയാണെന്നോ, എന്താണ് ഈ പെണ്‍കുട്ടിയുടെ പേരെന്നോ വ്യക്തമല്ല. നിര്‍മ്മാണ തൊഴിലാളിയാണ് ഈ പെണ്‍കുട്ടിയെന്ന് മാത്രമാണ് അറിയുന്നത്.

നിര്‍മ്മാണ തൊഴില്‍ കേന്ദ്രത്തില്‍ സ്ത്രീ പല ദിവസങ്ങളിലായി ജോലി ചെയ്യുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നത്. സിമന്റ് ഇരു കൈകളിലുമായി കൊണ്ടുപോകുന്ന സ്ത്രീ, സിമന്റു ചാക്കുകളും ചുമക്കുന്നുണ്ട്, പിരമിഡ് പോലെ ഏകദേശം 25 ഓളം ഇഷ്ടികകട്ടകളും പെണ്‍കുട്ടി നിഷ്പ്രയാസം കൊണ്ടു പോകുന്നു. രാവും പകലും ജോലി ചെയ്യുന്ന പെണ്‍കുട്ടി ജോലി ഭാരം മൂലം തന്റെ ശരീരത്തുണ്ടായ പരിക്കുകളും വീഡിയോയില്‍ കാണിക്കുന്നുണ്ട്. പുരുഷന്മാര്‍ ചെയ്യുന്ന ജോലികള്‍ നിഷ്പ്രയാസമാണ് ഈ സ്ത്രീ ചെയ്യുന്നത്. എന്നാല്‍ തന്റെ കുടുംബത്തെ സംരക്ഷിക്കാനാവും ഇവര്‍ ഇത്തരത്തില്‍ കഠിനമായ ജോലി ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നത്. ഇവളുടെ ഈ കര്‍മ്മത്തിന് വലിയ അംഗീകാരമാണ് നല്‍കേണ്ടതെന്നും ആളുകള്‍ പറയുന്നു.

Ads by Google
TRENDING NOW